മൗണ്ട് മൗംഗനൂയിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ന്യൂസിലൻഡ് ആധിപത്യം തുടരുന്നു. രണ്ടാം ഇന്നിംഗ്‌സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 306 റൺസിന് ഡിക്ലയർ ചെയ്ത ന്യൂസിലൻഡ് സന്ദർശകർക്ക് മുന്നിൽ 462 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഉയർത്തിയത്.
ഓപ്പണർമാരായ ഡെവോൺ കോൺവേയുടെയും ടോം ലതാമിന്റെയും തകർപ്പൻ സെഞ്ചുറികളാണ് കിവികൾക്ക് കരുത്തായത്. ഒന്നാം ഇന്നിംഗ്‌സിൽ ഇരട്ട സെഞ്ചുറി (227) നേടിയ കോൺവേ രണ്ടാം ഇന്നിംഗ്‌സിൽ 100 റൺസ് കൂടി തികച്ചതോടെ, ഒരു ടെസ്റ്റ് മത്സരത്തിൽ ഇരട്ട സെഞ്ചുറിയും സെഞ്ചുറിയും നേടുന്ന ആദ്യ ന്യൂസിലൻഡ് താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി. ടോം ലതാം 101 റൺസെടുത്തു.
നേരത്തെ ഒന്നാം ഇന്നിംഗ്‌സിൽ 575 റൺസെടുത്ത ന്യൂസിലൻഡിനെതിരെ വെസ്റ്റ് ഇൻഡീസ് 420 റൺസിന് പുറത്തായിരുന്നു. കാവെം ഹോഡ്ജിന്റെ (123) പോരാട്ടവീര്യമാണ് വിൻഡീസിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. എന്നാൽ രണ്ടാം ഇന്നിംഗ്‌സിൽ കോൺവേയും ലതാമും ചേർന്ന് വിൻഡീസ് ബൗളർമാരെ നിലംപരിശാക്കി. കെയ്ൻ വില്യംസൺ (40), രചിൻ രവീന്ദ്ര (46) എന്നിവർ പുറത്താകാതെ നിന്നു.
പരമ്പരയിൽ നിലവിൽ 10ന് മുന്നിലുള്ള ന്യൂസിലൻഡ് ഈ മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്. അവസാന ദിനം ബാക്കി നിൽക്കെ കൂറ്റൻ സ്‌കോർ പിന്തുടരുന്ന വിൻഡീസിന് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
