ടി20 ലോകകപ്പ്: കാനഡയെ തകർത്ത് ന്യൂസിലൻഡ് സൂപ്പർ എട്ടിൽ

FEBRUARY 17, 2026, 6:30 AM

ട്വന്റി 20 ലോകകപ്പിൽ സൂപ്പർ എട്ടിൽ കടന്ന് ന്യൂസിലൻഡ്. ഇന്ന് നടന്ന മത്സരത്തിൽ കാനഡയെ എട്ട് വിക്കറ്റിന് തകർത്തൊടെയാണ് ന്യൂസിലൻഡ് സൂപ്പർ എട്ടിൽ കടന്നത്.

കാനഡ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 15.1 ഓവറിൽ ലക്ഷ്യം മറികടന്നു. രചിൻ രവീന്ദ്രയുടെയും ഗ്ലെൻ ഫിലിപ്പ്‌സിന്റെയും തകർപ്പൻ അർധ സെഞ്ചുറികളുടെ മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്.

76 റൺസെടുത്ത ഗ്ലെൻ ഫിലിപ്പ്‌സാണ് ന്യൂസിലൻഡിന്റെ ടോപ്‌സ്‌കോറർ. നാല് ബൗണ്ടറിയും ആറ് സിക്‌സും ഫിലിപ്പ്‌സ് അടിച്ചെടുത്തിരുന്നു. രചിൻ 59 റൺസാണെടുത്തത്. ഫിൻ അലൻ 21 റൺസാണ് സ്‌കോർ ചെയ്തത്. കാനഡയ്ക്ക് വേണ്ടി ഡിലോൺ ഹെയ്‌ലിഗറും സാദ് ബിൻ സഫറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

vachakam
vachakam
vachakam

ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 173 റൺസെടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ യുവരാജ് സമ്രയുടെ ബലത്തിലാണ് കാനഡ മികച്ച സ്‌കോർ പടുത്തുയർത്തിയത്. 110 റൺസാണ് യുവരാജ് എടുത്തത്. 65 പന്തിൽ 11 ബൗണ്ടറിയും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു യുവ്രാജിന്റെ ഇന്നിംഗ്‌സ്.

ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 19 വയസുകാരനായ യുവരാജ് സമ്ര ഇതോടെ സ്വന്തമാക്കി. ക്യാപ്ടൻ ദിൽപ്രീത് ബജ്വ 36 റൺസെടുത്തു.ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെന്റി, ജേക്കബ് ഡഫി, കൈൽ ജാമീസൺ, ജെയിംസ് നീഷാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

English summry: New Zealand advances to Super Eights in T20 World Cup. New Zealand defeated Canada by eight wickets in todays match to advance to the Super Eights. Chasing a target of 174 runs set by Canada, New Zealand reached the target in 15.1 overs.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam