ടി20 ലോകകപ്പ് ജേതാക്കളാകുന്ന ടീമിന് ലഭിക്കുക ഉയർന്ന സമ്മാനത്തുക. പോയ പതിപ്പിനേക്കാൾ 20 ശതമാനം വരെയാണ് ഐ.സി.സി വർധനവ് വരുത്തിയത്.
പരസ്യവരുമാനത്തിലും വ്യൂവർഷിപ്പിലും റെക്കോർഡുകളാണ് ഇത്തവണ ലോകകപ്പ് മറികടന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന ഇന്ത്യപാകിസ്താൻ മത്സരം 2024 ടി20 ലോകകപ്പ് ഫൈനൽ വ്യൂവർഷിപ്പിന്റെ റെക്കോർഡ് പഴങ്കഥയാക്കിയിരുന്നു. ഇതനുസരിച്ചാണ് സമ്മനത്തുകയിലും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വലിയമാറ്റം വരുത്തിയത്. എല്ലാ മത്സരങ്ങളിലുമായി ഏകദേശം 120.37 കോടിയാണ് ടീമുകൾക്കായി മാറ്റിവെച്ചത്.
ജേതാക്കളാകുന്ന ടീമിന് 27 കോടിയിലധികമാണ് ഇത്തവണ പ്രൈസ്മണിയായി ലഭിക്കുക. 2024ലെ ടി20 ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ ടീം ഇന്ത്യയ്ക്ക് ഏകദേശം 20.4 കോടിയാണ് ലഭിച്ചിരുന്നത്. റണ്ണേഴ്‌സ് അപ്പ് ടീമിന് ഏകദേശം 14.65 കോടി സമ്മാനത്തുക ലഭിക്കും. സെമി ഫൈനലിൽ പുറത്തായ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും 7.24 കോടി വീതമാകും നൽകുക. സൂപ്പർ എട്ടിൽ പുറത്തായവർക്ക് 3.48 കോടി വീതവും ഗ്രൂപ്പ് ഘട്ടത്തിൽ മടങ്ങിയവർക്ക് 2.29 കോടിയും സമാശ്വാസമായി ഐ.സി.സി നൽകും. ഇത്തവണ 20 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോസെ മൗറീഞ്ഞോ റയൽ മാഡ്രിഡിലേക്ക് തിരിച്ചെത്തിയേക്കും; ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന വമ്പൻ മാറ്റം
ഇനി ലക്ഷ്യം ബാലൻ ഡി ഓർ; ബയേണിന്റെ കിരീടപ്പോരാട്ടത്തിൽ 'രാജാവായി' ഹാരി കെയ്ൻ
ലിവർപൂളിനായി ചരിത്രം കുറിച്ച് സലാ; മെഴ്സിസൈഡ് ഡെർബിയിൽ റെക്കോർഡ് നേട്ടം
ലക്നൗ സൂപ്പർ ജയന്റ്സിനെ 54 റൺസിന് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ്