തൃശൂർ: കൊടകരയിൽ എട്ട് വയസുകാരൻ വീടിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.ആൽജോയുടെ മരണം പാമ്പിന്റെ വിഷം ഉള്ളിൽ ചെന്നെന്ന് കണ്ടെത്തി.ആൽജോയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.
ഇന്നലെയാണ് കാവുങ്ങൽ സ്വദേശി സിൽജോയുടെ മകൻ ആൽജോ മരിച്ചത്. അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആദ്യം ഭക്ഷ്യവിഷബാധയാണ് എന്നായിരുന്നു കുടുംബം അറിയിച്ചത്. തുടർന്ന് ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നതിൻ്റെ ലക്ഷണങ്ങളും കാലിൽ മുറിപ്പാടുകളും കണ്ടെത്തുകയായിരുന്നു.
തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ വീട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ കിടപ്പുമുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു.അതേസമയം, പാമ്പുകടിയേറ്റ ആൽജോയുടെ സഹോദരൻ ആനോഷ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
