അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനുമെതിരെ കർശന നിയമനിർമാണം; ഡിജിറ്റൽ മാധ്യമങ്ങളും പരിധിയിൽ

APRIL 19, 2026, 10:55 PM

സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും ദുർമന്ത്രവാദവും തടയുന്നതിനായുള്ള നിയമനിർമാണ നടപടികൾ സർക്കാർ വേഗത്തിലാക്കുന്നു. അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ടുള്ള രോഗശാന്തി ശുശ്രൂഷകൾ, ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള അന്ധവിശ്വാസ പ്രചാരണം എന്നിവ നിയന്ത്രിക്കാനാണ് പുതിയ നീക്കം.

ഇതിനായി രൂപീകരിച്ച വിദഗ്ധ സമിതി, സമൂഹത്തിന് ഹാനികരമെന്ന് കരുതുന്ന 34 ഓളം വിഷയങ്ങൾ നിയമപരിധിയിൽ കൊണ്ടുവരുന്നത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചു. ആചാരങ്ങളെ അവയുടെ ആഘാതമനുസരിച്ച് ഗുരുതരം, മിതമായത്, സാമ്പത്തിക ചൂഷണം എന്നിങ്ങനെ മൂന്നായി തരംതിരിച്ചാകും നടപടികൾ സ്വീകരിക്കുക.

വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള നേർത്ത വര വേർതിരിക്കുക എന്ന വെല്ലുവിളിയാണ് സമിതിക്ക് മുന്നിലുള്ളത്. മതവിശ്വാസത്തെയോ ആചാരങ്ങളെയോ ബാധിക്കുമോ എന്ന ആശങ്ക മുൻപ് ബില്ലുകൾ ഉപേക്ഷിക്കാൻ കാരണമായിരുന്നെങ്കിലും, ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് നടപടികൾക്ക് വീണ്ടും ജീവൻ വെച്ചത്.

മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, നിയമപരിഷ്‌കരണ കമ്മിഷൻ വൈസ് ചെയർമാൻ കെ. ശശിധരൻനായർ എന്നിവരടങ്ങുന്ന സമിതിയാണ് നിയമത്തിന്റെ കരട് തയ്യാറാക്കുന്നത്. ഈ വിഷയത്തിൽ മതസംഘടനകൾക്കും പൊതുജനങ്ങൾക്കും ഈ മാസം 27-വരെ അഭിപ്രായങ്ങൾ അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

അന്ധവിശ്വാസം

vachakam
vachakam
vachakam

ഗുരുതരം നരബലി, ജീവന് ഭീഷണിയാവുംവിധം പരിക്കേല്പിക്കൽ, കർമത്തിന്റെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ശാരീരികമായി മുറിവേല്പിക്കൽ, രോഗശാന്തിയുടെയോ കർമങ്ങളുടെ മറവിലുള്ള ലൈംഗികചൂഷണം, വഴിപാടിന്റെയും ആചാരത്തിന്റെയും പേരിൽ ലൈംഗികാവശ്യത്തിന് നിർബന്ധിക്കൽ, ജീവനോടെ അടക്കം ചെയ്യുകയോ ശ്വാസംമുട്ടിക്കുകയോ ചെയ്യുക, പൊള്ളലോ പരിക്കോ എല്പിക്കുക.

മിതം

ബാധയൊഴിപ്പിക്കാൻ അടിക്കുകയോ ശാരീരിക പീഡനം ഏല്പിക്കുകയോ ചെയ്യൽ, ഭൂതോച്ചാടനത്തിന്റെ പേരിൽ ചികിത്സ വൈകിപ്പിക്കൽ, വ്യക്തിയെ നിയന്ത്രിക്കാൻ ലഹരി നൽകുക, സ്ത്രീത്വത്തെ അപമാനിക്കൽ.

vachakam
vachakam
vachakam

സാമ്പത്തിക ചൂഷണം

അമാനുഷിക ശക്തിയുടെപേരിൽ പണം പിടിച്ചുവാങ്ങൽ, ബ്ലാക് മാജിക് നടത്തി രോഗനിർണയം, മരിച്ചയാളുടെപേരിൽ ബന്ധുക്കളെ ചൂഷണം ചെയ്യുക, അദ്‌ഭുതരോഗശാന്തി അവകാശപ്പെടൽ, അമാനുഷിക നേട്ടത്തിന്റെയോ നിധിയുടെയോ പേരിലുള്ള അവകാശവാദം, ‘അനുഗ്രഹ’വസ്തുക്കളുടെ വിൽപ്പന, ഡിജിറ്റൽ മാധ്യമങ്ങളുപയോഗിച്ച് വ്യാജ അദ്ഭുത പ്രചാരണം, അന്ധവിശ്വാസം സംബന്ധിച്ച വ്യാജപരസ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam