ഫ്ലൈ91 വിമാനത്തിൽ സാങ്കേതിക തകരാർ; നാല് മണിക്കൂർ ആകാശത്ത് വട്ടംചുറ്റി, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

APRIL 19, 2026, 11:05 PM

ഹുബ്ബള്ളിക്കും ബംഗളൂരുവിനും ഇടയിൽ പറന്ന ഫ്ലൈ91 വിമാനത്തിൽ സാങ്കേതിക തകരാർ .ഇന്നലെ വൈകിട്ട് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മൂന്ന് മണിയോടെ പുറപ്പെട്ട ഐസി 3401 (ATR turboprop AT7) വിമാനമാണ് അപകടത്തിൽപ്പെട്ടത്.

നിശ്ചയിച്ച പ്രകാരം 4:30-ന് ഹുബ്ബള്ളിയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനത്തിൽ ലാൻഡിംഗിന് തൊട്ടുമുൻപ് തകരാർ കണ്ടെത്തുകയായിരുന്നു. ഇതോടെ ലാൻഡിംഗ് ഒഴിവാക്കിയ പൈലറ്റുമാർ വിമാനം സുരക്ഷിതമായി താഴെയിറക്കാൻ മണിക്കൂറുകളോളം ആകാശത്ത് വട്ടംചുറ്റേണ്ടി വന്നു.

മുൻകോട്, ദാവൻഗെരെ, ഷിമോഗ മേഖലകൾക്ക് മുകളിലൂടെ ഏകദേശം നാല് മണിക്കൂറോളം വിമാനം ആകാശത്ത് തന്നെ തുടർന്നു. ഭയചകിതരായ യാത്രക്കാർ കരഞ്ഞും പ്രാർത്ഥിച്ചും കഴിഞ്ഞ നിമിഷങ്ങൾക്കൊടുവിൽ രാത്രി 7:30-ഓടെ ബംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കി.

vachakam
vachakam
vachakam

അപകടസാഹചര്യമുണ്ടായിട്ടും വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് കൃത്യമായ വിവരങ്ങളോ ആശയവിനിമയമോ ഉണ്ടായില്ലെന്ന് യാത്രക്കാരുടെ ബന്ധുക്കൾ ആരോപിച്ചു. എയർലൈൻസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam