ഐസിസി ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം, ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര നവംബര്‍ 23 ന് വിശാഖപട്ടണത്ത് ആരംഭിക്കും. സൂര്യകുമാര്‍ യാദവാകും പരമ്പരയില്‍ ഇന്ത്യയെ നയിക്കുക.
ആദ്യ മൂന്ന് മല്‍സരങ്ങളില്‍ ഋതുരാജ് ഗെയ്ക്വാദ് ആയിരിക്കും വൈസ് ക്യാപ്റ്റന്‍. അവസാന രണ്ട് ടി20 കളില്‍ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനാകും.
ലോകകപ്പിന്റെ റൗണ്ട് റോബിന്‍ ഘട്ടത്തില്‍ ടി20 ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് കണങ്കാലിന് പരിക്കേറ്റതിനാലാണ് സൂര്യകുമാര്‍ യാദവിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. പരിക്ക് മൂലം പാണ്ഡ്യ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ കളിക്കില്ല.
ആതിഥേയരായ ഇന്ത്യ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ പങ്കെടുത്ത മിക്ക കളിക്കാരെയും നിലനിര്‍ത്തിയിട്ടുണ്ട്. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചു. പരിക്ക് മൂലം ലോകകപ്പ് നഷ്ടമായ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ടീമില്‍ മടങ്ങിയെത്തി.
ഇഷാന്‍ കിഷനെയും ജിതേഷ് ശര്‍മ്മയെയും വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാരായി തിരഞ്ഞെടുത്തു. അതേസമയം സഞ്ജു സാംസണെ പരിഗണിച്ചില്ല. വിശാഖപട്ടണം, തിരുവനന്തപുരം, ഗുവാഹത്തി, റായ്പൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലാണ് ഓസ്ട്രേലിയ-ഇന്ത്യ ടി20 പരമ്പര നടക്കുക.
ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, പ്രസീദ് കൃഷ്ണ, അവേഷ് ഖാന്‍, മുകേഷ് കുമാര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്