അവരെ വിശ്വാസത്തിലെടുക്കാനായില്ലെങ്കിൽ പിന്നെ ടീമിലെടുത്തതുകൊണ്ട് എന്ത് കാര്യം: രവിശാസ്ത്രി

DECEMBER 29, 2024, 2:41 AM

ഓസ്‌ട്രേലിയക്കെതിരായ മെൽബൺ ക്രിക്കറ്റ് ടെസ്റ്ററ്റിൽ രണ്ട് സ്പിന്നർമാരെ പ്ലേയിംഗ് ഇലവനിൽ കളിപ്പിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിനെതിരെയും അവരെ ഉപയോഗിച്ച രീതിയ്‌ക്കെതിരെയും തുറന്നടിച്ച് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി.

സ്പിന്നർമാരായ രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും ടീമിലുണ്ടായിട്ടും ക്യാപ്ടൻ രോഹിത് ശർമക്ക് ഇരുവരെയും കാര്യമായി ഉപയോഗിക്കാൻ കഴിയാതിരുന്നതിനെയാണ് രവി ശാസ്ത്രി കമന്ററിക്കിടെ ചോദ്യം ചെയ്തത്.

311-6 എന്ന സ്‌കോറിൽ രണ്ടാം ദിനം ബാറ്റിംഗ് തുടർന്ന ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സിൽ 470 റൺസടിച്ചിരുന്നു. ഏഴാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തും ഓസീസ് നായകൻ പാറ്റ് കമിൻസും ചേർന്ന് 112 റൺസടിച്ചതാണ് മത്സരത്തിൽ വഴിത്തിരിവായത്. രണ്ടാം ദിനം തുടക്കത്തിലെ വിക്കറ്റെടുത്ത് ഓസ്‌ട്രേലിയയെ പ്രതിരോധത്തിലാക്കാൻ ഇന്ത്യ ശ്രമിച്ചില്ലെന്നും വിക്കറ്റെടുക്കാനുള്ള തന്ത്രങ്ങളൊന്നും ഇന്ത്യയുടെ കൈവശം ഇല്ലായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു.

vachakam
vachakam
vachakam

ഇന്ത്യൻ ടീമിൽ രണ്ട് സ്പിന്നർമാരുണ്ടായിരുന്നു, രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും. എന്നാൽ അവരെ വേണ്ടവിധം ഉപയോഗിക്കാൻ ഇന്ത്യക്കായില്ല. ഇന്ത്യയുടെ ബൗളിംഗ് ശരാശരിയിലും താഴെയായിരുന്നു. എന്നിട്ടും ജഡേജയെ ബൗളിംഗിന് വിളിച്ചത് 40 ഓവറുകൾ കഴിഞ്ഞാണ്. വാഷിംഗ്ടൺ സുന്ദറെ പന്തേൽപ്പിച്ചതാകട്ടെ അതിലും ഏറെ കഴിഞ്ഞാണ്. രണ്ട് സ്പിന്നർമാരെ ടീമിലെടുത്തിട്ടും അവർക്ക് ഓവറുകൾ നൽകുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് അവരെ ടീമിലെടുത്തത്. അവരെ വിശ്വാസത്തിലെടുക്കാനായില്ലെങ്കിൽ പിന്നെ ടീമിലെടുത്തതുകൊണ്ട് എന്ത് കാര്യമാണുള്ളതെന്നും രവി ശാസ്ത്രി ചോദിച്ചു.

രണ്ടാം ദിനം ആദ്യസെഷനിൽ ഓസീസ് ബാറ്റർമാരായ സ്റ്റീവ് സ്മിത്തും പാറ്റ് കമിൻസും സ്വതന്ത്രമായാണ് സ്‌കോർ ചെയ്തത്. അത് തടയാനുള്ള തന്ത്രങ്ങളൊന്നും ഇന്ത്യയുടെ കൈയിൽ ഇല്ലാതെപോയി. ആദ്യ അരമണിക്കൂർ വിക്കറ്റ് പോകാതെ പിടിച്ചു നിന്ന് സ്‌കോർ ചെയ്യാനാണ് ഓസ്‌ട്രേലിയ ശ്രമിക്കുക എന്നറിഞ്ഞിട്ടും ഇന്ത്യക്ക് അത് തടയാനായില്ല. 311-6ൽ ബാറ്റിംഗ് തുടങ്ങിയ ഓസീസിന്റെ ആദ്യ ലക്ഷ്യം 350 കടക്കുക എന്നതായിരുന്നു.

എന്നാൽ അതിവേഗം സ്‌കോർ ചെയ്യാൻ അവസരം ലഭിച്ചതോടെ അവരുടെ ജോലി എളുപ്പമാക്കിയെന്നും ശാസ്ത്രി സ്റ്റാർ സ്‌പോർട്‌സിലെ കമന്ററിയിൽ പറഞ്ഞു. മത്സരത്തിൽ ജഡേജ 23 ഓവർ പന്തെറിഞ്ഞപ്പോൾ സുന്ദർ 15 ഓവർ മാത്രമാണ് എറിഞ്ഞത്. പേസ് ഓൾ റൗണ്ടറായ നിതീഷ് റെഡ്ഡി ഏഴ് ഓവറുകൾ മാത്രമെ എറിഞ്ഞുള്ളൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam