ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളം 29 റൺസിന് ഡൽഹിയോട് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളം 42.2 ഓവറിൽ 229 റൺസിന് ഓൾൗട്ടായി.
മധ്യനിരയിൽ ക്യാപ്ടൻ ആയുഷ് ബദോനിയും (56), അനൂജ് റാവത്തും (പുറത്താകാതെ 58), സുമിത് മാഥൂറും (പുറത്താകാതെ 48) കാഴ്ചവച്ച മികച്ച ഇന്നിംഗ്‌സുകളാണ് ഡൽഹിക്ക് മികച്ച സകോർ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി ഷറഫുദ്ദീൻ രണ്ടും ബേസിൽ തമ്പിയും ജലജ് സക്‌സേനയും ഓരോ വിക്കറ്റും വീഴ്ത്തി.
കേരളാ നിരയിൽ അബ്ദുൾ ബാസിതും (90),രോഹൻ കുന്നുമ്മലും (42), സൽമാൻ നിസാറും (38) പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യത്തിലെത്താനായില്ല. ഡൽഹിക്ക് വേണ്ടി ഇഷാന്ത് ശർമ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്