അഫ്ഗാനിസ്ഥാനും സിംബാബ്‌വെയും തമ്മിലുള്ള ഒന്നാം ടെസ്റ്റിൽ റൺസൊഴുകുന്നു. ഒന്നാം ഇന്നിംഗ്‌സിൽ സിംബാബ്‌വെ ഉയർത്തിയ 586 എന്ന സ്‌കോറിന് അതേ നാണയത്തിൽ മറുപടി പറയുകയാണ് അഫ്ഗാനിസ്ഥാൻ.
മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ അഫ്ഗാനിസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 425 റൺസെടുത്തിട്ടുണ്ട്. സിംബാബ്‌വെയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താൻ അഫ്ഗാന് ഇനി 116 റൺസ് കൂടി വേണം.
നേരത്തെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയാണ് അഫ്ഗാനിസ്ഥാൻ മൂന്നാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. റഹ്മത്ത് ഷായുടെ ഇരട്ട സെഞ്ച്വറിയും ക്യാപ്ടൻ ഹസ്മത്തുള്ള ഷാഹിദിയുടെ സെഞ്ച്വറിയുമാണ് അഫ്ഗാൻ ഇന്നിംഗ്‌സിന് കരുത്തായത്. 416 പന്തിൽ 23 ഫോറും മൂന്ന് സിക്‌സും സഹിതം റഹ്മത്ത് ഷാ 231 റൺസെടുത്ത് ക്രീസിൽ തുടരുകയാണ്.
276 പന്തിൽ 16 ഫോറുകൾ സഹിതമാണ് ഷാഹിദി 141 റൺസുമായി പുറത്താകാതെ നിൽക്കുന്നത്. ഇരുവരും ചേർന്ന് പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇതുവരെ 361 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. വിക്കറ്റ് നഷ്ടമില്ലാതെ മൂന്നാം ദിവസം അവസാനിപ്പിക്കാനും അഫ്ഗാനിസ്ഥാന് കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്