മായങ്ക് അഗർവാളിന്റെ മികവിൽ പഞ്ചാബിനെതിരെ കർണാടകയ്ക്ക് ജയം

DECEMBER 29, 2024, 7:27 AM

വിജയ് ഹസാരെയിൽ ഐതിഹാസിക ഇന്നിംഗ്‌സുമായി കർണാടകയുടെ ക്യാപ്ടൻ മായങ്ക് അഗർവാൾ. പഞ്ചാബിനെതിരായ മത്സരത്തിൽ ഓപ്പണറായെത്തിയ മായങ്ക് 139 റൺസുമായി പുറത്താവാതെ നിൽക്കുകയായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് ക്യാപ്ടൻ ടീമിനെ ഒരു വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് 49.2 ഓവറിൽ 247ന് എല്ലാവരും പുറത്തായി.മറുപടി ബാറ്റിംഗിൽ കർണാടക 47.3 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. പഞ്ചാബിന് വേണ്ടി അഭിഷേക് ശർമ നാല് വിക്കറ്റ് വീഴ്ത്തി.

29 റൺസ് നേടിയ ശ്രേയസ് ഗോപാലാണ് കർണാടകയുടെ അടുത്ത ടോപ് സ്‌കോറർ. ഭേദപ്പെട്ട തുടക്കമാണ് കർണാടകയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ നികിൻ ജോസ് (13) - മായങ്ക് സഖ്യം 50 റൺസ് കൂട്ടിചേർത്തു. നികിനെ അഭിഷേക് മടക്കി. പിന്നീട് കൃത്യമായ ഇടവേളകളിൽ കർണാടകയ്ക്ക് വിക്കറ്റുകൾ നഷ്ടമായി. കെ.വി. അനീഷ് (7), ആർ. സ്മരൺ (5), കെ.എൽ. ശ്രീജിത്ത് (9) എന്നിവർക്ക് തിളങ്ങാൻ സാധിച്ചില്ല. ഇതോടെ നാലിന് 84 എന്ന നിലയിലായി കർണാടക.

തുടർന്ന് മായങ്ക്-ശ്രേയസ് സഖ്യം 84 റൺസ് കൂട്ടിചേർത്തു. എന്നാൽ ശ്രേയസ്, ബൽതേജ് സിംഗിന്റെ പന്തിൽ ബൗൾഡായതോടെ കളി വീണ്ടും മാറി. പ്രവീൺ ദുബെ (11), അഭിനവ് മനോഹർ (20), വിജയകുമാർ വിശാഖ് (0), അഭിലാഷ് ഷെട്ടി (1) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ ഒമ്പതിന് 203 എന്ന നിലയിലായി കർണാടക. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ പിന്നീട് ജയിക്കാൻ വേണ്ടത് 45 റൺസ്. വി. കൗശിക്കിനെ (10 പന്തിൽ 7) കൂട്ടുപിടിച്ച് മായങ്ക് കർണാടകയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.127 പന്തുകൾ നേരിട്ട താരം മൂന്ന് സിക്‌സും 17 ഫോറുമാണ് നേടിയത്.

vachakam
vachakam
vachakam

നേരത്തെ അഞ്ച് വിക്കറ്റ് നേടിയ അഭിലാഷ് ഷെട്ടിയാണ് പഞ്ചാബിനെ താരതമ്യേന ചെറിയ സ്‌കോറിൽ ഒതുക്കിയത്. 60 പന്തിൽ 51 റൺസെടുത്ത അൻമോൽപ്രീത് സിംഗാണ് ടോപ് സ്‌കോറർ. അൻമോൽ മൽഹോത്ര (42), സൻവീർസ സിംഗ് (35), നെഹൽ വധേര (37) എന്നിവരാണ് പഞ്ചാബിന്റെ പ്രധാന സ്‌കോറർമാർ.

അഭിഷേക് ശർമ (17), പ്രഭ്‌സിമ്രാൻ സിംഗ് (26), രമൺദീപ് സിംഗ് (2) എന്നിവർക്ക് തിളങ്ങാനായില്ല. മയാങ്ക് മർകണ്ഡെ (1), അർഷ്ദീപ് സിംഗ് (1), ബൽതേജ് സിംഗ് (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. രഘു ശർമ (22) പുറത്താവാതെ നിന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam