ന്യൂസിലൻഡിനെതിരെ നാടകീയ തോൽവിയുമായി ശ്രീലങ്ക

DECEMBER 30, 2024, 4:09 AM

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ന്യൂസിലൻഡിന് നാടകീയ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തപ്പോൾ ശ്രീലങ്കക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെ നേടാനായുള്ളു. 60 പന്തിൽ 90 റൺസെടുത്ത ഓപ്പണർ പാതും നിസങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. മറ്റൊരു ഓപ്പണറായ കുശാൽ മെൻഡിസ് 36 പന്തിൽ 46 റൺസെടുത്തപ്പോൾ ഓപ്പണിംഗ് വിക്കറ്റിൽ ലങ്ക 13.5 ഓവറിൽ 121 റൺസെടുത്തശേഷമായിരുന്നു നാടകീയമായി തകർന്നടിഞ്ഞത്. ഇരുവർക്കും പുറമെ മറ്റാർക്കും ലങ്കൻ നിരയിൽ രണ്ടക്കം കടക്കാനായില്ല.

കുശാൽ മെൻഡിസിനെ പുറത്താക്കിയ ജേക്കബ് ഡഫിയാണ് ലങ്കയുടെ നാടകീയ തകർച്ചക്ക് തുടക്കമിട്ടത്. അപ്പോൾ ലങ്ക 13.5 ഓവറിൽ 121 റൺസിലെത്തിയിരുന്നു. അതേ ഓവറിൽ കുശാൽ പേരേരയെ(0) കൂടി മടക്കി ഡഫി അവസാന പന്തിൽ കാമിന്ദു മെൻഡിസിനെ(0) ഗോൾഡൻ ഡക്കാക്കി മൂന്ന് വിക്കറ്റ് പിഴുതതോടെ ലങ്ക തകർച്ചയിലേക്ക് കൂപ്പുകുത്തി.

ഒരറ്റത്ത് പാതും നിസങ്ക പോരാട്ടം തുടർന്നതോടെ ലങ്ക പ്രതീക്ഷ നിലനിർത്തിയെങ്കിലും പതിനെട്ടാം ഓവറിലെ രണ്ടാം പന്തിൽ ചരിത് അസലങ്ക(3)യെ സാകറെ ഫൗക്‌സ് മടക്കി. അടുത്ത ഓവറിൽ പാതും നിസങ്കയെ(90) മാറ്റ് ഹെൻറി വീഴ്ത്തിയതോടെ ലങ്ക ബാക്ക് ഫൂട്ടിലായി. അതേ ഓവറിൽ രജപക്‌സയെ(8) കൂടി ഹെൻറി മടക്കി. എന്നാൽ അവസാന പന്തിൽ ഹസരങ്ക ബൗണ്ടറി നേടിയതോടെ ലങ്കയുടെ ലക്ഷ്യം അവസാന ഓവറിൽ 14 റൺസായി.

vachakam
vachakam
vachakam

അവസാന ഓവറിലെ ആദ്യ പന്തിൽ ഫൗക്‌സ് തീക്ഷണയെ(1) പുറത്താക്കി. അടുത്ത പന്തിൽ ഹസരങ്ക(5) റണ്ണൗട്ടായി. അവസാന നാലു പന്തിൽ അഞ്ച് റൺസ് കൂടി മാത്രമാണ് പിന്നീട് ലങ്കക്ക് നേടാനായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് തുടക്കത്തിലെ 393ലേക്ക് തകർന്നെങ്കിലും ഡാരിൽ മിച്ചൽ(42 പന്തിൽ 62), മൈക്കൽ ബ്രേസ്‌വെൽ(33 പന്തിൽ 59) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്‌കോർ ഉയർത്തിയത്. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരം തിങ്കളാഴ്ച നടക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam