അഭിഷേകിനെ മാറ്റി സഞ്ജുവിനെ കൊണ്ടുവരേണ്ടതുണ്ടോ? ഉത്തരവുമായി അശ്വിൻ

FEBRUARY 20, 2026, 7:22 AM

ടി20 ലോകകപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായിരുന്നു അഭിഷേക് ശർമ. ചുരുക്കം പറഞ്ഞാൽ അഭിഷേകിന് ഇതുവരെ ലോകകപ്പിൽ അക്കൗണ്ട് തുറക്കാനായില്ലെന്ന് സാരം.താരത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഓപ്പണിംഗ് സ്ലോട്ടിൽ നിന്ന് മാറ്റി സഞ്ജു സാംസണെ ആ സ്ഥാനത്ത് തിരികെ കൊണ്ടുവരണമെന്ന് വാദിക്കുന്നവരുണ്ട്. സഞ്ജുവാകട്ടെ ലോകകപ്പിൽ നമീബിയക്കെതിരെ കളിക്കാൻ അവസരം ലഭിച്ചപ്പോൾ എട്ട് പന്തിൽ 22 റൺസെടുത്ത് ടീമിന് മികച്ച തുടക്കം ലഭിക്കുകയും നൽകുകയും ചെയ്തു.

ഇപ്പോൾ അഭിഷേകിനെ മാറ്റി സഞ്ജുവിനെ കൊണ്ടുവരേണ്ടതുണ്ടോ എന്ന വാദത്തോട് പ്രതികരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. അദ്ദേഹം അതിനോട് യോജിക്കുന്നത് പോലുമില്ല. അഭിഷേക് ക്രീസിൽ ഉറച്ചാൽ എതിരാളികൾ നിഷ്ടപ്രഭമാവുമെന്ന് അശ്വിൻ. അതുകൊണ്ട് തന്നെ സഞ്ജുവിനെ തിടുക്കത്തിൽ കൊണ്ടുവരേണ്ടതില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഓഫ് സ്പിന്നർമാർ അഭിഷേകിന്റെ ദൗർബല്യം കണ്ടെത്തിയെന്നും ഇത് എന്താണെന്നും അശ്വിൻ വ്യക്തമാക്കുന്നു.

അശ്വിന്റെ വാക്കുകൾ... അഭിഷേകിന്റേത് സാങ്കേതിക പ്രശ്‌നമായി കാണുന്നില്ല. അവൻ എപ്പോഴും ഇങ്ങനെ തന്നെയാണ് കളിച്ചിട്ടുള്ളത്. വരുന്ന സൂപ്പർ എട്ട് മത്സരങ്ങളിൽ തിരിച്ചുവരവ് നടത്തുമെന്ന് കരുതാം. തുടർച്ചയായ മൂന്ന് മത്സരത്തിലും പൂജ്യത്തിനാണ് പുറത്തായത്. ഇത് അവന്റെ ശൈലിയെ മാറ്റില്ല. കാരണം ടി20യിൽ അവൻ മികച്ച ബാറ്റ്‌സ്മാനാണ്. ഫ്രണ്ട് ഫൂട്ടിൽ കളിക്കാനാണ് അവൻ ശ്രമിക്കുന്നത്. അശ്വിൻ പറഞ്ഞു.

vachakam
vachakam
vachakam

അദ്ദേഹം തുടർന്നു... ഇത്തരം ബാറ്റർമാർക്കെതിരെ ഓഫ് സ്പിന്നർമാരെ ഉപയോഗിക്കുന്നത് ഇപ്പോൾ ട്രന്റാണ്. ഞാൻ രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോൾ അഭിഷേകിനെതിരെ പന്തെറിഞ്ഞിട്ടുണ്ട്. അവനെതിരെ തുടർച്ചയായി മൂന്ന് ഓവർ എറിഞ്ഞിട്ടും കാര്യമായ റൺസ് വഴങ്ങിയില്ല. പല തവണ ഭാഗ്യത്തിനാണ് വിക്കറ്റാവാതെ പോയത്. ഓഫ് സ്പിന്നർമാർ മികച്ച ലൈനിൽ പന്തെറിയുമ്പോൾ അവൻ പ്രയാസപ്പെടുന്നു. അശ്വിൻ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam