പാരീസ് ഒളിമ്പിക്‌സിന് യോഗ്യതനേടി ഷൂട്ടർ പലക് ഗുലിയ

APRIL 15, 2024, 7:49 PM


ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ ഷൂട്ടർ പലക് ഗുലിയക്ക് പാരീസ് ഒളിമ്പിക്‌സിന് യോഗ്യത. പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ 20-ാമത്തെ ക്വാട്ടയാണിത്.
റിയോ ഡി ജനീറോയിൽ ഞായറാഴ്ച നടന്ന ഐ.എസ്.എസ്.എഫ് ഫൈനൽ ഒളിമ്പിക് യോഗ്യതാ ചാമ്പ്യൻഷിപ്പിൽ (റൈഫിൾ ആൻഡ് പിസ്റ്റൾ) വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയാണ് പാലക് ഗുലിയ ഷൂട്ടിംഗിൽ ഒളിമ്പിക് ക്വാട്ട ഉറപ്പിച്ചത്.
അർമേനിയയുടെ എൽമിറ കരപെത്യൻ സ്വർണം നേടിയപ്പോൾ തായ്‌ലൻഡ് കൗമാരതാരം കമോൺലക് സയേഞ്ച വെള്ളി നേടി. ഏപ്രിൽ 19ന് ദോഹയിൽ ഐ.എസ്.എസ്.എഫ് ഫൈനൽ ഒളിമ്പിക് യോഗ്യതാ ചാമ്പ്യൻഷിപ്പ് (ഷോർട്ട് ഗൺ) ആരംഭിക്കുമ്പോൾ രാജ്യത്തെ ഷോട്ട്ഗൺ ഷൂട്ടർമാർക്ക് പുരുഷന്മാരുടെയും സ്ത്രീകളുടെയും ട്രാപ്പ്, സ്‌കീറ്റ് വിഭാഗങ്ങളിൽ മെഡൽ നേടിയാൽ, പാരീസ് ഒളിമ്പിക്‌സിൽ ശേഷിക്കുന്ന നാല് ബെർത്തുകളിൽ ടിക്കറ്റെടുക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam