കൊല്ലത്തുനിന്നു മധുരയ്ക്ക് വന്ദേഭാരത് പരിഗണനയില്‍

APRIL 30, 2024, 8:49 PM

കൊല്ലം: ചെങ്കോട്ട വഴി മധുരയ്ക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത് റെയില്‍വേ ബോർഡിന്‍റെ പരിഗണനയില്‍. വരുമാനത്തിലടക്കം സർവീസ് ഗുണകരമാകുമോ എന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വിവരശേഖരണവും തയാറെടുപ്പുകളും തുടങ്ങി കഴിഞ്ഞു.

കൊല്ലത്തുനിന്നു ചെങ്കോട്ട വഴി മധുരയ്ക്ക് പോകാൻ 267 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഏഴ് മണിക്കൂറാണ് എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ സമയം.

വന്ദേഭാരത് ആകുമ്ബോള്‍ സമയത്തില്‍ കുറച്ചുകൂടി മാറ്റമുണ്ടാകും. ഈ റൂട്ടില്‍ എട്ട് കൊച്ചുകള്‍ ഉള്ള വന്ദേഭാരത് എക്സ്പ്രസ് ഓടിക്കുന്നതിന് സാങ്കേതിക തടസങ്ങള്‍ ഒന്നുമില്ല.

vachakam
vachakam
vachakam

അടുത്തിടെ ദക്ഷിണ റെയില്‍വേയ്ക്ക് എട്ട് കോച്ചുകളുള്ള ഒരു വന്ദേഭാരത് എക്സ്പ്രസ് അനുവദിച്ചിരുന്നു. ഇത് ബംഗളൂരൂ-എറണാകുളം റൂട്ടില്‍ സർവീസ് നടത്താനാണ് അധികൃതർ ആലോചിച്ചത്. ചില സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി ഈ നീക്കം റെയില്‍വേ താത്ക്കാലികമായി ഉപേക്ഷിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam