അഡ്രിയാൻ ലൂണയ്ക്കായി എഫ്.സി ഗോവ

APRIL 29, 2024, 6:55 PM

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്ടൻ അഡ്രിയാൻ ലൂണയ്ക്കായി എഫ്.സി. ഗോവ ഒരു ഓഫർ മുന്നിൽ വച്ചു. എന്നാൽ ലൂണ ഇതുവരെ ഓഫറിനോട് പ്രതികരിച്ചിട്ടില്ല. ഇവാൻ വുകമാനോവിച് ക്ലബ് വിട്ട ഞെട്ടലിൽ നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സിന് ലൂണയെ കൂടെ നഷ്ടപ്പെട്ടാൽ അത് വലിയ തിരിച്ചടിയാകും.

ഇപ്പോൾ ഒരു സീസൺ കൂടെ ബ്ലാസ്റ്റേഴ്‌സിൽ ലൂണയ്ക്ക് കരാർ ഉണ്ട്. ലൂണയുടെ കരാർ 2025ലേക്ക് ബ്ലാസ്റ്റേഴ്‌സ് ഒരു മാസം മുമ്പ് നീട്ടിയിരുന്നു.

അഡ്രിയാൻ നിക്കോളാസ് ലൂണ റെട്ടാമറു എന്ന ലൂണ മൂന്ന് വർഷം മുമ്പാണ് ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്. അന്ന് മുതൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമാണ് ലൂണ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്ടൻസിയും ലൂണയിൽ എത്തി. ഈ സീസണിൽ പരിക്ക് കാരണം ലൂണയെ ബ്ലാസ്റ്റേഴ്‌സിന് ഏറെ മത്സരങ്ങളിൽ നഷ്ടമായിരുന്നു.

vachakam
vachakam
vachakam

ബ്ലാസ്റ്റേഴ്‌സിനായി മൂന്ന് സീസണിലായി 53 മത്സരങ്ങൾ ലൂണ കളിച്ചിട്ടുണ്ട്. 13 ഗോളുകളും 17 അസിസ്റ്റും ക്ലബിനായി ലൂണ സംഭാവന ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam