രണ്ട് കോടി നഷ്ടപരിഹാരം നല്‍കണം; ശോഭാ സുരേന്ദ്രനും സുധാകരനും നന്ദകുമാറിനും ഇ പിയുടെ വക്കീല്‍ നോട്ടീസ്

APRIL 30, 2024, 9:22 PM

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു. 

ആരോപണങ്ങൾ പിൻവലിച്ച്‌ മാധ്യമങ്ങളിലൂടെ മാപ്പ്‌ പറയണമെന്നും ഇല്ലെങ്കിൽ നിയമ നടപടി ഉണ്ടാകുമെന്നും 2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്.

തിരഞ്ഞെടുപ്പ്‌ സമയത്ത് ‌ആരോപണം ഉന്നയിച്ചതിന് പിന്നിൽ‌ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നും ഇപി പറയുന്നു. ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപിക്ക് ജാഗ്രതക്കുറവുണ്ടായെന്ന കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

vachakam
vachakam
vachakam

തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന വാദം നിയമപോരാട്ടം വഴി ഇപി തെളിയിക്കട്ടെ എന്നായിരുന്നു പാര്‍ട്ടി തീരുമാനം.

എന്നാൽ ഇ പി ജയരാജനെതിരെ സിപിഎം നടപടി എടുത്തില്ലെങ്കിലും ഇടതുമുന്നണി യോഗത്തിൽ വിഷയം ഉന്നയിക്കാനാണ് സിപിഐ തീരുമാനം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam