ക്ലോപ്പിന് പകരം ലിവർപൂളിന്റെ മാനേജരായി ആർനെ സ്ലോട്ട്

APRIL 29, 2024, 6:48 PM

അടുത്ത ലിവർപൂൾ മാനേജരായി ഫെയെനൂർഡിന്റെ മാനേജറായ ആർനെ സ്ലോട്ട് എത്തുമെന്ന് ഉറപ്പായി. ആർനെ സ്ലോട്ടിനെ ലിവർപൂളിലേക്ക് പോകാൻ ഫെയ്‌നൂർഡ് അനുവദിക്കും.

ഇതു സംബന്ധിച്ച് രണ്ട് ക്ലബുകളും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ട് ചെയ്യുന്നു. 13 മില്യണോളം ലിവർപൂൾ ഫെയ്‌നൂർഡിന് അദ്ദേഹത്തിന്റെ റിലീസ് ക്ലോസായി നൽകും.

കഴിഞ്ഞ ദിവസം താൻ ലിവർപൂൾ പരിശീലകൻ ആകാൻ ആഗ്രഹിക്കുന്നു എന്ന പ്രസ്താവനയുമായി ആർനെ സ്ലോട്ട് തന്നെ രംഗത്ത് വന്നിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ ലിവർപൂൾ ആർനെ സ്ലോട്ടിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

vachakam
vachakam
vachakam

കഴിഞ്ഞ സീസണിൽ ഫെയെനൂർഡിനെ ഡച്ച് ലീഗ് ചാമ്പ്യന്മാരാക്കിയിരുന്നു. ഈ സീസണിൽ ആർനെ സ്ലോട്ട് കഴിഞ്ഞ ദിവസം അവരെ KNVB കപ്പ് ചാമ്പ്യന്മാരുമാക്കി.

ക്ലോപ്പ് ഈ സീസൺ അവസാനമാണ് പരിശീലക സ്ഥാനം ഒഴിയുന്നത്. ക്ലോപ്പിന് പകരക്കാരൻ ആകുക എന്ന വലിയ ദൗത്യമാണ് ആർനെ സ്ലോട്ടിനെ കാത്തിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam