ഷെഫീൽഡ് യുണൈറ്റഡ് തരംതാഴ്ത്തപ്പെട്ടു

APRIL 29, 2024, 6:35 PM

ന്യൂകാസിൽ യുണൈറ്റഡിനോട് പരാജയപ്പെട്ട ഷെഫീൽഡ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടു. ന്യൂകാസിൽ സെന്റ് ജെയിംസ് പാർക്കിൽ വച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വലിയ പരാജയമാണ് ഷെഫീൽഡ് യുണൈറ്റഡ് വഴങ്ങിയത്.

ഇതോടെ അവർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെടുമെന്ന് ഉറപ്പായി. തുടക്കത്തിൽ ഒരു ഗോൾ ലീഡ് എടുത്ത ശേഷമായിരുന്നു ഷെഫീൽഡ് പരാജയത്തിലേക്ക് വീണത്.

അഞ്ചാം മിനിറ്റിൽ അഹ്മദോവിചിന്റെ ഗോളിലായിരുന്നു അവർ ലീഡെടുത്തത്. 26-ാം മിനിറ്റിൽ ഇസാക്കിലൂടെ ന്യൂകാസിൽ സമനില പിടിച്ചു. ആദ്യപകുതിയിൽ ഉടനീളം ഈ സമനില തുടർന്നു.

vachakam
vachakam
vachakam

രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ ബ്രൂണോയുടെ ഗോളിൽ അവർ ലീഡെടുത്തു. 61-ാം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ ഇസാക്ക് വീണ്ടും ന്യൂകാസിലിനായി ഗോൾ നേടി.

ഇതിനു പിന്നാലെ ഒരു സെൽഫ് ഗോളും ന്യൂകാസിലിന് ലഭിച്ചു. 72-ാം മിനുട്ടിൽ കാലം വിൽസൺ കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.

ഈ വിജയത്തോടെ ന്യൂകാസിൽ 53 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്. ഷെഫീൽഡ് 16 പോയിന്റുമായി ഇരുപതാം സ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്യുമെന്ന് ഉറപ്പായി. ഈ സീസണിൽ ആകെ മൂന്നു മത്സരങ്ങൾ മാത്രമാണ് അവർ വിജയിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam