നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി

APRIL 29, 2024, 2:58 PM

സമ്മർദ്ദത്തിൽ പതറാതെ മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗിൽ ആഴ്‌സണൽ മുന്നിൽ ഉയർത്തുന്ന സമ്മർദ്ദങ്ങളിൽ പതറാതെ മാഞ്ചസ്റ്റർ സിറ്റി.

ഇന്നലെ മാഞ്ചസ്റ്റർ സിറ്റി നോട്ടിംഗ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതോടെ ആഴ്‌സണലിന്റെ തൊട്ടു പിന്നിലെത്തി. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 79 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ആഴ്‌സണലിന് 80 പോയിന്റാണുള്ളത്. എന്നാൽ ആഴ്‌സണലിനേക്കാൾ ഒരു മത്സരം കുറവാണ് മാഞ്ചസ്റ്റർ സിറ്റി കളിച്ചത്.

മത്സരത്തിന്റെ 32-ാം മിനിറ്റിൽ ഡിഫൻഡർ ഗാഡിയോളിന്റെ ഫിനിഷിംഗിലായിരുന്നു സിറ്റി ലീഡ് എടുത്തത്. കെവിൻ ഡിബ്രുയിനെ ആണ് സിറ്റിക്ക് ആദ്യ ഗോൾ ഒരുക്കി നൽകിയത്. രണ്ടാം പകുതിയിൽ 71-ാം മിനുട്ടിൽ സിറ്റി ലീഡ് ഇരട്ടിയാക്കി വിജയം ഉറപ്പിച്ചു. ഈ ഗോളും ഒരുക്കിയത് ഡി ബ്രുയിനെ തന്നെയായിരുന്നു.

vachakam
vachakam
vachakam

ഇനി മാഞ്ചസ്റ്റർ സിറ്റിക്ക് നാലു മത്സരങ്ങളും ആഴ്‌സണലിന് മൂന്ന് മത്സരങ്ങളുമാണ് ലീഗിൽ ബാക്കിയുള്ളത്. സിറ്റി ശേഷിക്കുന്ന നാല് മത്സരങ്ങളും വിജയിക്കുകയാണെങ്കിൽ അവർക്ക് കിരീടത്തിലെത്താം. നോട്ടിംഗ്ഹാം ഫോറസ്റ്റ് 30 പോയിന്റുമായി പതിനേഴാം സ്ഥാനത്താണ് നിൽക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam