മെസ്സിയുടെ മികവിൽ ഇന്റർ മയാമി

APRIL 29, 2024, 3:10 PM

ലയണൽ മെസ്സിയുടെ മികവിൽ ഇന്റർ മയാമി മേജർ ലീഗ് സോക്കറിൽ ന്യൂ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചു. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് മെസ്സിയും സംഘവും വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ ഒന്നാമത്തെ മിനുട്ടിൽ തന്നെ തോമസ് ചാൻസലയിലൂടെ ന്യൂ ഇംഗ്ലണ്ട് ലീഡ് എടുത്തു. ഇതിനു 32-ാം മിനുട്ടിൽ ലയണൽ മെസ്സി സമനില ഗോൾ നേടി. രണ്ടാം പകുതിയിൽ 67-ാം മിനിട്ടിലായിരുന്നു മെസ്സിയുടെ രണ്ടാം ഗോൾ. ബുസ്‌കറ്റ്‌സ് നൽകിയ മനോഹരമായ പാസ് സ്വീകരിച്ചാണ് മെസ്സി തന്റെ രണ്ടാം ഗോൾ നേടിയത്.

83-ാം മിനിറ്റിൽ ബെഞ്ചമിൻ ക്രമസ്ചിയും ഗോൾ നേടി. കളിയുടെ അവസാന നിമിഷങ്ങളിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിൽ സുവാരസ് കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി. 21 പോയിന്റുമായി ഇന്റർ മയാമി ഇപ്പോൾ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam