സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

APRIL 30, 2024, 8:07 PM

തൃശൂർ: സിപിഎമ്മിൻ്റെ ഒരു കോടി രൂപ ആദായനികുതി വകുപ്പ് പിടികൂടി. തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്.

തുക കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസിന്‍റെ മൊഴി ആദായ നികുതി വകുപ്പ് എടുത്തു. പണത്തിന്‍റെ ഉറവിടം കാണിക്കാൻ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിൻവലിച്ച 1 കോടി രൂപയാണ് ബാങ്കിൽ തിരിച്ച് നിക്ഷേപിക്കാൻ ശ്രമിച്ചത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവമുണ്ടായത്. 

vachakam
vachakam
vachakam

നേരത്തെ പിൻവലിച്ച തുകയുടെ സീരിയൽ നമ്പറുകൾ ആദായ നികുതി വകുപ്പ് പരിശോധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

പണം കൊണ്ടുവന്ന വിവരം ബാങ്ക് അധികൃതര്‍ അദായ നികുതി വകുപ്പിനെ അറിയിച്ചു.  തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി എംഎം വര്‍ഗീസില്‍ നിന്നും മൊഴിയെടുത്ത് പണം പിടിച്ചെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam