മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില

APRIL 29, 2024, 6:45 PM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബേർൺലിയോട് സമനില വഴങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം 1-1 സമനിലയിലാണ് അവസാനിച്ചത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസരങ്ങൾ മുതലെടുക്കാനായില്ല.

കളിയുടെ തുടക്കത്തിൽ നിരവധി അവസരങ്ങൾ ലഭിച്ച യുണൈറ്റഡിന് ഒന്നുപോലും ലക്ഷ്യത്തിലേക്കെത്തിക്കാനായില്ല. ബേർൺലി മറുവശത്തും നല്ല അവസരങ്ങൾ സൃഷ്ടിച്ചു. ഒനാനയുടെ മികച്ച മൂന്ന് സേവുകൾ ആദ്യ പകുതിയിൽ കാണാനായി.

രണ്ടാം പകുതിയിലും യുണൈറ്റഡ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് കാണാനായി. ആന്റണി രണ്ട് നല്ല അവസരങ്ങളും എറിക്‌സൺ ഒരു അവസരവും പാഴാക്കി.
അവസാനം 79-ാം മിനിറ്റിൽ ഒരു ഡിഫൻസിവ് മിസ്റ്റേക്ക് മുതലെടുത്തുകൊണ്ട് ആന്റണി തന്നെ യുണൈറ്റഡിന് ലീഡ് നൽകി. പക്ഷേ ലീഡ് അധിക നേരം നീണ്ടുനിന്നില്ല.

vachakam
vachakam
vachakam

87-ാം മിനിറ്റിൽ ഒനാന വഴങ്ങിയ ഒരു പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അംദൗനി ബേർൺലിക്ക് സമനില നൽകി. പിന്നീട് വിജയ ഗോളിനായി യുണൈറ്റഡ് ആഞ്ഞു ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല.

ഈ സമനിലയോടെ യുണൈറ്റഡ് 34 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ്. ബേർൺലി 24 പോയിന്റുമായി 19-ാം സ്ഥാനത്താണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam