ഐ.പി.എൽ ഈ സീസണിലെ അഞ്ഞൂറാനായി കോഹ്ലി

APRIL 29, 2024, 3:16 PM

ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെ രണ്ടാം സ്ഥാനം തട്ടിയെടുത്ത് ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ റുതുരാജ് ഗെയ്ക്‌വാദ്.

സൺറേസേഴ്‌സ് ഹൈദരാബാദിനെതിരെ 54 പന്തിൽ 98 റൺസടിച്ച് സെഞ്ചുറിക്ക് രണ്ട് റൺസകലെ പുറത്തായ റുതുരാജ് ഗെയ്ക്‌വാദ് 447 റൺസുമായാണ് റൺവേട്ടയിൽ സഞ്ജുവിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയത്. നേരത്തെ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളുരുവിനെതിരെ അർധസെഞ്ചുറി നേടിയ സായ് സുദർശനാണ് സഞ്ജുവിന്റെ രണ്ടാം സ്ഥാനം ആദ്യം സ്വന്തമാക്കിയത്.

ആർ.സി.ബിക്കെതിരെ 49 പന്തിൽ 84 റൺസുമായി പുറത്താകാതെ നിന്ന സുദർശൻ 418 റൺസുമായി റൺവേട്ടയിൽ കോഹ്ലിക്കും റുതുരാജിനും പിന്നിൽ മൂന്നാം സ്ഥാനത്താണിപ്പോൾ. ശനിയാഴ്ച വിരാട് കോഹ്ലിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്ന സഞ്ജു 385 റൺസുമായി നാലാം സ്ഥാനത്താണ്.

vachakam
vachakam
vachakam

രണ്ടാം സ്ഥാനം കൈവിട്ടെങ്കിലും ആദ്യ അഞ്ചിലുള്ള താരങ്ങളിൽ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയും സ്‌ട്രൈക്ക് റേറ്റും ഇപ്പോഴും സഞ്ജുവിന് സ്വന്തമാണ്. റൺവേട്ടയിൽ സഞ്ജുവിനെക്കാൾ മുന്നിലുള്ള വിരാട് കോഹ്ലി(ശരാശരി 71.43, സ്‌ട്രൈക്ക് റേറ്റ് 147.49), റുതുരാജ് ഗെയ്ക്‌വാദ്(ശരാശരി 63.86, സ്‌ട്രൈക്ക് റേറ്റ് 149.50), സായ് സുദർശൻ(ശരാശരി 46.44, സ്‌ട്രൈക്ക് റേറ്റ് 135.71), എന്നിവർ ശരാശരിയിലും സ്‌ട്രൈക്ക് റേറ്റിലും സഞ്ജുവിന് ഏറെ പിന്നിലാണ്. അഞ്ചാം സ്ഥാനത്തുള്ള കെ.എൽ. രാഹുൽ ആകട്ടെ റൺസിലും ശരാശരിയിലും സ്‌ട്രൈക്ക് റേറ്റിലും പിന്നിലാണ് (ശരാശരി 42.00, സ്‌ട്രൈക്ക് റേറ്റ് 144.27).

അതേസമയം, ഇന്ന് ഗുജറാത്തിനെതിരെയും അർധസെഞ്ചുറി നേടിയ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് സീസണിലെ ആദ്യ അഞ്ഞൂറാനായി. സീസണിൽ 10 മത്സരങ്ങളിൽ 71.43 ശരാശരിയിൽ 463 റൺസടിച്ച വിരാട് കോഹ്ലിക്ക് 147.49 സ്‌ട്രൈക്ക് റേറ്റുണ്ട്. ഇത് ഏഴാം സീസണിലാണ് കോഹ്ലി ഐപിഎല്ലിൽ 500 റൺസ് നേട്ടം പിന്നിടുന്നത്. 2016ലെ ഐപിഎല്ലിൽ നാലു സെഞ്ചുറി അടക്കം 973 റൺസടിച്ചതാണ് കോഹ്ലിയുടെ എക്കാലത്തെയും വലിയ റൺവേട്ട. ആദ്യ പത്തിൽ ശിവം ദുബെ 350 റൺസുമായി എട്ടാം സ്ഥാനത്തുള്ളപ്പോൾ ട്രാവിസ് ഹെഡ് 338 റൺസുമായി ഒമ്പതാം സ്ഥാനത്തുണ്ട്. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന റിയാൻ പരാഗ് 332 റൺസുമായി ആദ്യ പത്തിൽ നിന്ന് പുറത്തായി പതിനൊന്നാം സ്ഥാനത്താണിപ്പോൾ.

ലോകകപ്പ് ടീമിലെത്താൻ സഞ്ജുവുമായി മത്സരിക്കുന്ന റിഷഭ് പന്ത് ശനിയാഴ്ച മുംബൈ ഇന്ത്യൻസിനെതിരെ 19 പന്തിൽ 29 റൺസെടുത്ത് പുറത്തായപ്പോൾ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ സഞ്ജു 33 പന്തിൽ 71 റൺസുമായി പുറത്താകാതെ നിന്നിരുന്നു. തിങ്കളാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് -ഡൽഹി ക്യാപിറ്റൽസ് മത്സരം നടക്കുന്നതിനാൽ നിലവിൽ ആറാം സ്ഥാനത്തുള്ള റിഷഭ് പന്തിനും(371) ഏഴാം സ്ഥാനത്തുള്ള സുനിൽ നരെയ്‌നും(357)സഞ്ജുവിനെ മറികടന്ന് മുന്നേറാൻ അവസരം ലഭിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam