മോഹൻബഗാൻ ഐ.എസ്.എൽ ഫൈനലിൽ

APRIL 29, 2024, 11:15 AM

കൊൽക്കത്ത: ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന ഒഡിഷ എഫ്.സിക്ക് എതിരായ രണ്ടാം പാദ സെമിഫൈനലിൽ 2-0ത്തിന് ഒഡിഷ എഫ്.സിയെ തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ ഫൈനലിലെത്തി.

ഒഡിഷയുടെ തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ ആതിഥേയർ 2-1ന് ജയിച്ചിരുന്നു. രണ്ടാം പാദത്തിന്റെ ആദ്യ പകുതിയിൽ 1-0ത്തിന് മുന്നിലെത്തിയ മോഹൻ ബഗാൻ ആകെ ഗോൾ മാർജിൻ 2-2 എന്ന നിലയിലാക്കി.

22-ാം മിനിട്ടിൽ ജാസൺ കമ്മിംഗ്‌സാണ് ബഗാനായി ഗോൾ നേടിയത്. ഇൻജുറി ടൈമിന്റെ മൂന്നാം മിനിട്ടിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് ബഗാനുവേണ്ടി രണ്ടാം ഗോൾ നേടിയതോടെ അവർ 3-2 എന്ന ഗോൾ മാർജിനിൽ ഫൈനലിലേക്ക് കടന്നു.

vachakam
vachakam
vachakam

ഇന്നത്തെ രണ്ടാം പാദ സെമിയിൽ മുംബയ് സിറ്റി എഫ്.സി ഗോവയെ നേരിടും. ആദ്യ പാദത്തിൽ മുംബയ് സിറ്റി 3-2ന് ഗോവയെ തോൽപ്പിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam