മലയാളികളുടെ അഭിമാനം സഞ്ജു സാംസൺ തിരുവനന്തപുരത്ത് തിരിച്ചെത്തി

MARCH 9, 2026, 8:30 AM

ടി20 ലോകകപ്പിലെ ഹീറോ മലയാളി താരം, മലയാളികളുടെ അഭിമാനം സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സഞ്ജു സ്വന്തം നാട്ടില്‍ വിമാനമിറങ്ങിയത്. 

നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഫലം കിട്ടിയതെന്നും ഇതൊരു വലിയ ഉത്തരവാദിത്തമായി ഞാന്‍ കരുതുന്നുവെന്നും സഞ്ജു വ്യക്തമാക്കി. നിങ്ങളെല്ലാവും വലിയ രീതിയില്‍ പിന്തുണച്ചുവെന്നും സഞ്ജു പറഞ്ഞു. 

സഞ്ജുവിനെ സ്വീകരിക്കാന്‍ ആയിരങ്ങള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. മന്ത്രി വി ശിവന്‍കുട്ടി, എംപി എ എ റഹീം എന്നിവരും സഞ്ജുവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

vachakam
vachakam
vachakam

വരും ദിവസങ്ങളില്‍ വലിയ സ്വീകരണങ്ങള്‍ സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും. തിരുവനന്തപുരത്തായിരിക്കും സ്വീകരണം നല്‍കുകയെന്ന് ശിവന്‍കുട്ടി അറിയിച്ചു.

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam