മാനസിക പിന്തുണ നൽകിയത് സച്ചിൻ സർ:   സഞ്ജു സാംസൺ

MARCH 8, 2026, 8:27 PM

ടി20 ലോകകപ്പ്  ഇന്ത്യ നിലനിര്‍ത്തിയതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടം ഉയര്‍ത്തിയത്.

അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ (46 പന്തില്‍ 89) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

  ടൂർണമെന്റിലെ താരമായതിനു പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് നന്ദി പറഞ്ഞിരിക്കുകയാണ്  സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ പല മുൻ മുതിർന്ന താരങ്ങളുടെയും മാർഗനിർദേശങ്ങളാണ് തനിക്ക് സഹായകമായതെന്നും സച്ചിൻ തെൻഡുൽക്കർക്കറെ നിരന്തരം ബന്ധപ്പെടുകയും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നതായും സഞ്ജു പറഞ്ഞു. 

vachakam
vachakam
vachakam

 കഴിഞ്ഞ കുറച്ച് മാസങ്ങളായി, സച്ചിൻ സാറുമായി ഞാൻ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിൽ കളിക്കാതെ പുറത്തിരുന്നപ്പോൾ, സ്വീകരിക്കേണ്ട മാനസികാവസ്ഥയെക്കുറിച്ചു ഞാൻ ചിന്തിച്ചു. അങ്ങനെ ഞാൻ സാറിനെ സമീപിക്കുകയും ഒരുപാട് സംസാരിക്കുകയും ചെയ്തു.

കഴിഞ്ഞ ​ദിവസം പോലും ഞാൻ എങ്ങനെയുണ്ട് എന്ന് ചോദിക്കാൻ അദ്ദേഹം എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തെപ്പോലെയുള്ള ഒരാളിൽനിന്നു മാർഗനിർദേശം ലഭിക്കുക എന്നത് വലിയ കാര്യമാണ്. കളിയിലുള്ള ആ വ്യക്തത, തയാറെടുപ്പ് എന്നിവയ്ക്കെല്ലാം എന്നെ പിന്തുണച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ടെന്നും സഞ്ജു പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam