റയലിന് ജയം

MARCH 8, 2026, 9:42 AM

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്‌ബോളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ സെൽറ്റയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ്. 11-ാം മിനിട്ടിൽ ഔറേലിയൻ ഷുമേനിയിലൂടെ മുന്നിലെത്തിയ റയലിനെ 25-ാം മിനിട്ടിൽ ബോറിയ ഇഗ്ലേഷ്യസിലൂടെ സെൽറ്റ തുല്യതയിലാക്കിയെങ്കിലും ഇൻജുറി ടൈമിൽ ഫ്രെഡറിക്കോ വൽവെർദേ നേടിയ ഗോൾ റയലിന്റെ വിജയം കുറിച്ചു.

27 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുമായി ലാ ലിഗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് റയൽ. 26 മത്സരങ്ങളിൽ നിന്ന് 64 പോയിന്റുള്ള ബാഴ്‌സയാണ് ഒന്നാം സ്ഥാനത്ത്.

പോർച്ചുഗീസ് ക്‌ളബ് ബെൻഫിക്കയ്ക്ക് എതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ മത്സരത്തിനിടെ ക്‌ളബിന്റെ ആരാധകൻ ഗാലറിയിലിരുന്ന് നാസി സല്യൂട്ട് കാണിച്ചതിന് സ്പാനിഷ് ഫുട്‌ബോൾ ക്‌ളബ് റയൽ മാഡ്രിഡിന് 15000 യൂറോ പിഴ ശിക്ഷ വിധിച്ച് യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷൻ. വംശീയ അധിക്ഷേപത്തിന്റെ പരിധിയിൽ വരുന്ന പ്രവൃത്തിയായതിനാലാണ് ശിക്ഷ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam