ഐപിഎല്ലിലെ 'അനശ്വരൻ': 9000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി വിരാട് കോഹ്‌ലി

APRIL 29, 2026, 5:17 AM

ഇന്ത്യൻ പ്രീമിയർ ലീഗിലെ 'റൺ മെഷീൻ' വിരാട് കോഹ്‌ലിക്ക് മറ്റൊരു പൊൻതൂവൽ കൂടി. ഐപിഎൽ ചരിത്രത്തിൽ 9000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ ബാറ്ററായി കോഹ്‌ലി മാറി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഈ നാഴികക്കല്ല് പിന്നിടാൻ 11 റൺസ് മാത്രം വേണ്ടിയിരുന്ന കോഹ്‌ലി, 15 പന്തിൽ 23 റൺസുമായി പുറത്താവാതെ നിന്ന് ടീമിനെ വിജയത്തിലെത്തിക്കുകയും ഒപ്പം ചരിത്രം കുറിക്കുകയും ചെയ്തു. നിലവിൽ റൺവേട്ടയിൽ രണ്ടാം സ്ഥാനത്തുള്ള രോഹിത് ശർമ്മയേക്കാൾ (7183 റൺസ്) ബഹുദൂരം മുന്നിലാണ് കോഹ്‌ലി.

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഒമ്പത് വിക്കറ്റിന് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി, ആർസിബി ബൗളർമാരായ ജോഷ് ഹെയ്‌സൽവുഡിന്റെയും (4 വിക്കറ്റ്) ഭുവനേശ്വർ കുമാറിന്റെയും (3 വിക്കറ്റ്) തീപ്പൊരി പന്തുകൾക്ക് മുന്നിൽ പതറി.

പവർപ്ലേയിൽ വെറും 13 റൺസിന് 6 വിക്കറ്റുകൾ നഷ്ടപ്പെട്ട ഡൽഹി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പവർപ്ലേ സ്കോർ എന്ന നാണക്കേടിന്റെ റെക്കോഡും സ്വന്തമാക്കി. 16.3 ഓവറിൽ 75 റൺസിന് ഡൽഹി പുറത്തായി.

vachakam
vachakam
vachakam

76 റൺസ് എന്ന ചെറിയ വിജയലക്ഷ്യം ആർസിബി വെറും 6.3 ഓവറിൽ മറികടന്നു. 11 പന്തിൽ 20 റൺസെടുത്ത ജേക്കബ് ബെഥലിന്റെ വിക്കറ്റ് മാത്രമാണ് അവർക്ക് നഷ്ടമായത്. 13 പന്തിൽ 34 റൺസുമായി ദേവ്ദത്ത് പടിക്കലും 23 റൺസുമായി കോഹ്‌ലിയും വിജയമുറപ്പിച്ചു. സ്വന്തം തട്ടകത്തിൽ നേരിട്ട ഈ കനത്ത പരാജയം ഡൽഹിക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam