രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ ജമ്മു കാഷ്മീരിനെതിരേ പശ്ചിമ ബംഗാൾ പരാജയത്തിലേക്ക്. ബംഗാൾ ഒന്നാം ഇന്നിംഗ്‌സിൽ സുധീപ്കുമാർ ഗരമിയുടെ സെഞ്ചുറിയിലൂടെ 328 റൺസെടുത്തു. തുടർന്ന് ജമ്മുകാശ്മീർ ഒന്നാം ഇന്നിംഗ്‌സിൽ 302 റൺസെ എടുക്കാനായുള്ളൂ. ഇന്ത്യൻ ടീമിലെ തുടർച്ചയായ അവഗണനക്കിടയിലും ആഭ്യന്തര ക്രിക്കറ്റിൽ ഞെട്ടിക്കുന്ന ബൗളിംഗ് പ്രകടനവുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി കാഴ്ചവെച്ചത്.
രഞ്ജി ട്രോഫി സെമിയിൽ ജമ്മു കശ്മീരിനെതിരെ ബംഗാളിനായി 90 റൺസ് വഴങ്ങി എട്ട് വിക്കറ്റുകളാണ് ഷമി എറിഞ്ഞിട്ടത്. ഷമിയുടെ തീപ്പൊരി ബൗളിംഗിന്റെ കരുത്തിൽ ജമ്മു കശ്മീരിനെതിരെ ബംഗാൾ നിർണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടുകയും ചെയ്തു.
മത്സരത്തിന്റെ രണ്ടാം ദിനം തന്നെ ജമ്മു കശ്മീർ ടോപ്പ് ഓർഡറിനെ വിറപ്പിച്ച ഷമി, മൂന്നാം ദിനത്തിൽ വാലറ്റത്തെയും ചുരുട്ടിക്കെട്ടി. രാവിലെ പിച്ചിലുണ്ടായിരുന്ന ഈർപ്പം മുതലെടുത്ത ഷമി തന്റെ ട്രേഡ്മാർക്ക് സീം ബൗളിംഗിലൂടെ ബാറ്റർമാരെ വട്ടംകറക്കി. ജമ്മു കശ്മീരിന് വേണ്ടി പൊരുതിയ അബ്ദുൾ സമദ് (82), നായകൻ പരസ് ദോഗ്ര (58) എന്നിവരുടെ കൂട്ടുകെട്ട് തകർത്ത് ഷമി ബംഗാളിന് ലീഡ് നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു.
2023 ഏകദിന ലോകകപ്പിന് ശേഷം പരിക്കും ശസ്ത്രക്രിയയും കാരണം ദീർഘകാലം ടീമിന് പുറത്തായിരുന്ന ഷമിക്ക്, അടുത്തിടെ പുറത്തിറക്കിയ ബി.സി.സി.ഐ വാർഷിക കരാറിലും ഇടം ലഭിച്ചിരുന്നില്ല. എന്നാൽ രഞ്ജി ട്രോഫിയിൽ ഗുജറാത്തിനും സർവീസസിനുമെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ഷമി, സെമിയിലെ എട്ട് വിക്കറ്റ് പ്രകടനത്തിലൂടെ വീണ്ടും സെലക്ടർമാരുടെ ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ്.
ലീഡ് നേടി രണ്ടാം ഇന്നിംഗിസിനിങ്ങിയ ബംഗാളിന് കൂട്ടതകർച്ചയാണ് ഉണ്ടായത്. അവർ വെറും 99 റൺസിന് എല്ലാവരും പുറത്തായി. ജമ്മുകാശ്മീരിനു വേണ്ടി ആക്വിബ് നബിയും സുനിൽകുമാറും 4 വിക്കറ്റുൾ വീതവും യുധ്‌വീർസിംഗ് 2ഉം വിക്കറ്റുകൾ നേടി.
126 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ജമ്മുകാശ്മീർ മൂന്നാം ദിവസം കളി നിറുത്തുമ്പോൾ രണ്ട് വിക്കറ്റിന് 43 റൺസ് നേടിയിട്ടുണ്ട്. ഇപ്പോൾ 83 റൺസ് വേണം ജമ്മുകാശ്മീരിന് ഫൈനലിൽ എത്താൻ.
English summry: West Bengal should lost to Jammu and Kashmir in the Ranji Trophy cricket semi-final. Bengal scored 328 runs in the first innings with a century from Sudeep Kumar Garami. Jammu and Kashmir could only manage 302 runs in the first innings. Despite the continuous neglect in the Indian team, Indian pacer Mohammed Shami gave a shocking bowling performance in domestic cricket. Shami took eight wickets for 90 runs for Bengal against Jammu and Kashmir in the Ranji Trophy semi-final. Shamis fiery bowling helped Bengal take a crucial first innings lead against Jammu and Kashmir Bengal, who took the lead and entered the second innings, suffered a collective collapse. They were all out for just 99 runs. Chasing a target of 126 runs to win, Jammu and Kashmir had scored 43 runs for the loss of two wickets when play was stopped on the third day
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
