മാഞ്ചസ്റ്റർ സിറ്റി പരിശീലക സ്ഥാനത്തുനിന്നും പെപ്പ് ഗ്വാർഡിയോള ഒഴിയുന്നു

MAY 23, 2026, 4:46 AM

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സിറ്റിയെ കിരീടങ്ങളിൽ നിന്ന് കിരീടങ്ങളിലേയ്ക്ക് വഴിനടത്തിയ പരിശീലകൻ പെപ്പ് ഗ്വാർഡിയോള സ്ഥാനമൊഴിയുന്നു. ഈ സീസൺ അവസാനിക്കുന്നതോടെ താൻ സിറ്റിയുടെ പരിശീലക സ്ഥാനത്ത് നിന്ന് മാറുകയാണെന്ന് ഗ്വാർഡിയോള സ്ഥിരീകരിച്ചു. മാഞ്ചസ്റ്റർ സിറ്റിയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെയാണ് പെപ്പിന്റെ പ്രഖ്യാപനം.

പത്ത് വർഷത്തോളം നീണ്ട പെപ്പിന്റെ പരിശീലന കാലയിളവിൽ 6 പ്രീമിയർ ലീഗ് കിരീടങ്ങളും കന്നി ചാമ്പ്യൻസ് ലീഗ് കിരീടവും ഉൾപ്പെടെ 20 ഓളം പ്രധാന ട്രോഫികൾ സിറ്റിയുടെ ഷെൽഫിൽ എത്തി. എന്നാൽ പരിശീലക സ്ഥാനം ഒഴിയുന്നതിനുള്ള കാരണം പെപ്പ് വ്യക്തമാക്കിയിട്ടില്ല.

പരിശീലകസ്ഥാനത്ത് നിന്ന് മാറിയാലും മാഞ്ചസ്റ്റർ സിറ്റി ഫുട്‌ബോൾ ഗ്രൂപ്പിന്റെ ആഗോള അംബാസഡറായി അദ്ദേഹം തുടരുമെന്നാണ് വിവരം. നാളെ ആസ്റ്റൺ വില്ലയ്‌ക്കെതിരെ നടക്കുന്ന ഹോം മത്സരത്തോടെ പെപ്പ് സിറ്റിയുടെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam