ഇന്ത്യൻ ടീമിന് തിരിച്ചടിയായി പേസറുടെ പരിക്ക്

FEBRUARY 21, 2026, 6:37 AM

ടി20 ലോകകപ്പ് 2026ന്റെ സൂപ്പർ 8 ഘട്ടത്തിലെ ആദ്യ പോരാട്ടത്തിനായി ഇന്ത്യ ഒരുങ്ങവെ ടീമിന് തിരിച്ചടിയായി പേസർ മുഹമ്മദ് സിറാജിന്റെ പരിക്ക്. വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയിത്തിൽ നടന്ന പരിശീലനത്തിനിടെയാണ് സിറാജിന് പന്തുകൊണ്ട് പരിക്കേറ്റത്. ഹാർദിക് പാണ്ഡ്യ അടിച്ച പന്ത് നേരിട്ട് സിറാജിന്റെ ഇടത് കാലിലെ മുട്ടിൽ കൊള്ളുകയായിരുന്നു.നെറ്റ്‌സിൽ പാണ്ഡ്യ ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം നടന്നത്.

പാണ്ഡ്യയുടെ കരുത്തുറ്റ ഒരു സ്‌ട്രെയിറ്റ് ഡ്രൈവ് തടയാൻ നിൽക്കവെ പന്ത് സിറാജിന്റെ മുട്ടിൽ ശക്തമായി കൊള്ളുകയായിരുന്നു. പന്തുകൊണ്ട ഉടൻ വേദനകൊണ്ട് പുളഞ്ഞ സിറാജ് ഉടൻ തന്നെ ഗ്രൗണ്ടിൽ ഇരുന്നു. ടീം ഫിസിയോ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും താരം മുടന്തിക്കൊണ്ടാണ് നെറ്റ്‌സിന് പുറത്തേക്ക് പോയത്. സിറാജിന്റെ പരിക്ക് ഗുരുതരമാണോയെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ സിറാജ് കളിക്കുന്ന കാര്യം സംശയത്തിലാണ്.

ഈ ലോകകപ്പിൽ ഇന്ത്യയെ നിരന്തരം പരിക്കുകളും അസുഖങ്ങളും വേട്ടയാടുന്നുണ്ട്. ജസ്പ്രീത് ബുമ്രക്കും, അഭിഷേക് ശർമക്കും അസുഖം കാരണം ഗ്രൂപ്പ് ഘടത്തിലെ ഓരോ മത്സരങ്ങൾ വീതം നഷ്ടമായിരുന്നു. വാഷിംഗ്ടൺ സുന്ദർ പരിക്കുമൂലം ആദ്യ മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ലോകകപ്പിന് തൊട്ടു മുമ്പ് സന്നാഹ മത്സരത്തിൽ പരിക്കേറ്റ് പേസർ ഹർഷിത് റാണ ടൂർണമെന്റിൽ നിന്ന് പുറത്തായി. ഹർഷിതിന്റെ പകരക്കാരനായാണ് സിറാജ് ലോകകപ്പ് ടീമിലെത്തിയത്.

vachakam
vachakam
vachakam

സിറാജിന്റെ പരിക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ബൗളിംഗ് കോച്ച് മോണി മോർക്കൽ സ്പിന്നർ വരുൺ ചക്രവർത്തിയുടെ പ്രകടനത്തിൽ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ ഒൻപത് വിക്കറ്റുകളുമായി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനാണ് വരുൺ. വരുൺ ഞങ്ങളുടെ പ്രധാന വിക്കറ്റ് ടേക്കിംഗ് ഓപ്ഷനാണ്. ബുമ്രയും മറ്റ് ബൗളർമാരും നൽകുന്ന പിന്തുണ വരുണിന്റെ പ്രകടനത്തെ കൂടുതൽ മികച്ചതാക്കുന്നുവെന്ന് വെള്ളിയാഴ്ചത്തെ പരിശീലനശേഷം മോണി മോർക്കൽ പറഞ്ഞു.

കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിന്റെ ആവർത്തനമാണ് ഇത്തവണ സൂപ്പർ 8ലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ മുന്നേറുന്ന ഇരു ടീമുകൾക്കും സെമി ഫൈനൽ പ്രവേശനം എളുപ്പമാക്കാൻ അദ്യ കളിയിലെ ജയം അനിവാര്യമാണ്. ഞായറാഴ്ച രാത്രി 7 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam