ഐ.പി.എല്ലിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന സ്വന്തം താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധന അടുത്ത ആഴ്ച നടത്തുവാൻ തീരുമാനിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. പരിശോധനയിൽ വിജയിക്കുന്ന കളിക്കാർക്ക് മാത്രമേ ഐ.പി.എൽ 2026ൽ പങ്കെടുക്കാൻ അനുവദിക്കുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു എന്നാണ് റിപ്പോർട്ട്. ഇതോടെ വൻതുക കൊടുത്തു ശ്രീലങ്കൻ താരങ്ങളെ സ്വന്തമാക്കിയ ഐ.പി.എൽ ഫ്രാഞ്ചൈസികൾ ആശങ്കയിലാണ്.
ശ്രീലങ്കൻ ബോർഡിന്റെ തീരുമാനം അനുസരിച്ച് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ നിശ്ചിത ഫിറ്റ്‌നസ് മാനദണ്ഡങ്ങൾ പാലിക്കണം. പ്രമുഖ താരങ്ങളായ മതീഷ പാതിരാണ, നുവാൻ തുഷാര, വാനിന്ദു ഹസാരംഗ, എന്നിവരടക്കമുള്ള കളിക്കാർ ഈ പരിശോധനയ്ക്കു വിധേയരാകും.
നേരത്തെ തന്നെ ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ അലട്ടുന്ന പാതിരാണ ടീമിന്റെ തുടക്ക സമയത്തെ മത്സരങ്ങളിൽ ഉണ്ടാകില്ലെന്ന് താരത്തെ 18 കോടി രൂപ മുടക്കി വാങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മാനേജ്മന്റ് വ്യക്തമാക്കിയിരുന്നു. നിരവധി പ്രമുഖ താരങ്ങളുടെ സംഭാവന പരിക്ക് മൂലം നഷ്ടമായ ഐ.പി.എൽ ഫ്രാഞ്ചൈസികൾ പുതിയ പരിശോധനയെ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
