ഒളിംപിക്‌ ദീപത്തിന് തിരി തെളിഞ്ഞു

APRIL 17, 2024, 4:37 PM

ലോകത്തിനാകെ സമാധാന സന്ദേശം നല്‍കിക്കൊണ്ട് പാരിസ് ഒളിംപിക്‌സന്റെ ദീപശിഖാ പ്രയാണത്തിന് ഔദ്യോഗിക തുടക്കമേകി. പുരാതന ഒളിംപിയയില്‍ നടന്ന ചടങ്ങില്‍ ഗ്രീക്ക് ചലച്ചിത്രനടിമാര്‍ പുരോഹിതരുടെ വേഷമണിഞ്ഞ് ദീപശിഖയേന്തി.

ചലച്ചിത്ര നടി മരിയ മിന ഗ്രീക്ക് റോവിങ് താരം സ്‌റ്റെഫാനോസ് ഡുസ്‌കോസിന് ദീപം പകര്‍ന്നു നല്‍കിക്കൊണ്ട് ചടങ്ങിന് തുടക്കം കുറിച്ചു. 

2800 വര്‍ഷം പഴക്കമുള്ള പുരാതന ഒളിംപിക്‌സിനെ അനുസ്മരിപ്പിക്കുന്നതിനായാണ് ഇത്തരത്തില്‍ ചടങ്ങുകള്‍ സജ്ജമാക്കുന്നത്. ഇനിയുള്ള 11 ദിവസം ഗ്രീസില്‍ തന്നെ ദീപശിഖാ യാത്ര നടത്തും. 26ന് ഗ്രീസിലെ പ്രധാന നഗരമായ ഏതന്‍സില്‍ എത്തിചേരും അവിടെ നിന്നും ഫ്രാന്‍സിലേക്ക് ദീപയാത്ര തുടരും. 

vachakam
vachakam
vachakam

ആദ്യം ഫ്രഞ്ച് നഗരമായ മെഴ്‌സെലെയിലേക്കാണ് ദീപം എത്തിക്കുക. ഒളിംപിക് വേദിയായ പാരിസിലേക്ക് കായികമേള തുടങ്ങുന്ന ജൂലൈ 26നേ എത്തിച്ചേരുകയുള്ളൂ.

ഇത്തവണത്തെ ഒളിംപിക്‌സിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലും മദ്ധ്യപൂര്‍വേഷ്യയിലും യുദ്ധം കൊടുമ്ബിരികൊണ്ടു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ സമാദാന സന്ദേശമുയര്‍ത്തിക്കൊണ്ടുള്ള ദീപശിഖാ പ്രയാണത്തിന്റെ തുടക്കമിട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam