'രാമായണ'ത്തിൽ കൈകേയി ആയി ലാറ ദത്തയോ?

MAY 1, 2024, 2:16 PM

നിതേഷ് തിവാരിയുടെ 'രാമായണ'ത്തിൽ കൈകേയി ആയി എത്തുന്നത് ലാറ ദത്ത എന്ന് റിപോർട്ടുകൾ.ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും അഭിനയിക്കുന്നു. മറ്റുള്ള താരങ്ങളെക്കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷ അതിൻ്റെ ഉച്ചസ്ഥായിയിലാണ്.

നിർമ്മാതാക്കളിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും ഒടുവിൽ ഇത്തരം അഭ്യൂഹങ്ങളോട് മനസ് തുറക്കുകയാണ് ലാറ. "ഞാനും ഇത് ഒരുപാട് കേൾക്കുന്നു. കിംവദന്തികൾ ഞാൻ അവിടെ ഉപേക്ഷിക്കുകയാണ്. അവയെക്കുറിച്ച് വായിക്കാനും കേൾക്കാനും എനിക്കിഷ്ടമാണ് അതിനാൽ ദയവായി തുടരുക.

രാമായണത്തിൻ്റെ ഭാഗമാകാൻ ആരാണ് ആഗ്രഹിക്കാത്തത്?  ധാരാളം കഥാപാത്രങ്ങൾ രാമായണത്തിലുണ്ട്. എനിക്ക് ഓഫർ ചെയ്താൽ  ശൂർപ്പണഖ, മണ്ഡോദരി, ഏതായാലും തിരഞ്ഞെടുക്കും " ലാറ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

vachakam
vachakam
vachakam

'രാമായണ'ത്തിൻ്റെ ആദ്യ ഷെഡ്യൂൾ ഇതിനകം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, രാമായണം സിനിമയില്‍ കെജിഎഫ് താരം യാഷും ഭാഗമാകുന്നുണ്ട്. നിര്‍മാതാവിന്റെ മേലങ്കിയാണ് രാമായണം സിനിമയില്‍ യാഷ് അണിയുന്നത്.

യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് നിര്‍മാണ പങ്കാളിയായി എത്തും. പ്രമുഖ നിര്‍മാണ കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും നിര്‍മാതാക്കളാണ്.

 ‘രാമായണം’ സിനിമയില്‍ സണ്ണി ഡിയോള്‍ ഹനുമാനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. വിഭീഷണന്റെ വേഷം ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ വിജയ് സേതുപതിയുമായും ചര്‍ച്ചകള്‍ നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മൂന്ന് ഭാഗങ്ങളായാണ് രാമായണം സിനിമ ഒരുങ്ങുന്നത്. വരും വര്‍ഷങ്ങളില്‍ ആദ്യഭാഗം സിനിമാസ്വാദകര്‍ക്ക് മുന്നിലെത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam