സ്ഞ്ജു സാംസണെ ട്വന്റി20 ലോകകപ്പിനുള്ള ടീമിലെടുത്തത് ബിജെപിയുടെ ഇടപെടലിലെന്ന് നേതാവിന്റെ പോസ്റ്റ്

MAY 1, 2024, 2:08 PM

പാലക്കാട്:  സ്ഞ്ജു സാംസണെ ട്വന്റി20 ലോകകപ്പിനുള്ള ടീമിലെടുത്തത് ബിജെപിയുടെ ഇടപെടലിലെന്ന് നേതാവിന്റെ പോസ്റ്റ്. ചര്‍ച്ചയായതോടെ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.

 ബിജെപി മീഡിയ പാനലിസ്റ്റ് അംഗമായ ജോമോന്‍ ചക്കാലക്കലാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ബിജെപി സംഘടനാ സെക്രട്ടറി സുഭാഷ് ഇടപെട്ടാണ് സഞ്ജുവിനെ ടീമിലെടുത്തതെന്നാണ് ഫേസ്ബുക്കില്‍ ജോമോന്‍ പറഞ്ഞത്. 

തിരുവനന്തപുരത്ത് നടന്ന യോഗത്തിനിടെ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നില്ലെന്ന് കാര്യം സുഭാഷിന് മുന്നില്‍ ഉന്നയിച്ചിരുന്നുവെന്നും അതിന് പിന്നാലെ സുഭാഷ് നടത്തിയ ഇടപെടലിലൂടെയാണ് സഞ്ജു ടീമിലെത്തിയതെന്നുമാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.

vachakam
vachakam
vachakam

മോദിയെയും അമിത്ഷായെയും ബി എല്‍ സന്തോഷിനെയും പോലെയുള്ള ആളുകളെയൊക്കെ ഇടനിലക്കാരില്ലാതെ നേരിട്ട് വിളിക്കാനാകുന്ന കേരളത്തിലെ വിരലില്‍ എണ്ണാവുന്ന നേതാക്കളില്‍ ഒരാളാണെന്ന് സുഭാഷെന്നും പോസ്റ്റില്‍ പറയുന്നു.  

ട്വന്റി20 ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ജോമോന്‍ ചക്കാലക്കലിന്റെ പോസ്റ്റ്. വിവാദമായതോടെ പിന്നീട് പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം ഇടപെട്ടാണ് പോസ്റ്റ് പിന്‍വലിപ്പിച്ചതെന്ന സൂചനയുമുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam