20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ റെക്കോർഡ് സെഞ്ചുറി നേടി ശ്രീലങ്കൻ ഓപ്പണർ പാതും നിസങ്ക ചരിത്രം കുറിച്ചു. ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടി റെക്കോർഡിട്ട് ശ്രീലങ്കൻ ഓപ്പണർ പാതും നിസങ്ക. 10 ഫോറും അഞ്ച് സിക്‌സും പറത്തിയ നിസങ്ക 52 പന്തിൽ 100 റൺസടിച്ചു.
ടി20 ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഒരു താരം ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടുന്നത്. 2014ലെ ടി20 ലോകകപ്പിൽ പാകിസ്ഥാന്റെ ഉമർ അക്മൽ നേടിയ 94 റൺസായിരുന്നു ഇതുവരെ ഓസ്‌ട്രേലിയക്കെതിരെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ.
ഓസ്‌ട്രേലിയക്കെതിരെ 52 പന്തിൽ 100 റൺസുമായി പുറത്താകാതെ നിന്ന നിസങ്ക ശ്രീലക്കായി ലോകകപ്പിൽ ഏറ്റവും വേഗതയാർന്ന സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി. 2010ൽ മഹേല ജയവർധനെ നേടിയ 100 റൺസായിരുന്നു ലോകകപ്പിൽ ഇതുവരെ ലങ്കൻ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ.
52 പന്തിൽ സെഞ്ചുറിയിലെത്തിയ പാതും നിസങ്ക ടി20 ക്രിക്കറ്റിൽ ശ്രീലങ്കൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന സ്വന്തം റെക്കോർഡിനൊപ്പമെത്തി. കഴിഞ്ഞ ഏഷ്യാ കപ്പിലും നിസങ്ക ഇന്ത്യക്കെതിരെ 52 പന്തിൽ സെഞ്ചുറി നേടിയിരുന്നു.
44 പന്തിൽ സെഞ്ചുറി നേടിയ കുശാൽ പെരേരയാണ് ടി20 ക്രിക്കറ്റിൽ വേഗതയേറിയ സെഞ്ചുറി നേടിയ ലങ്കൻ താരം. ലോകകപ്പ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്കയുടെ മൂന്നാം ജയം മാത്രമാണിത്. 1996ലെ ഏകദിന ലോകകപ്പ് ഫൈനലിലും 2009ലെ ടി20 ലോകകപ്പിലുമാണ് ഇതിന് മുമ്പ് ലങ്ക ഓസ്‌ട്രേലിയയെ തോൽപ്പിച്ചത്.
ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്ക ഇന്ന് പിന്തുടർന്ന് ജയിച്ച 182 റൺസ് ലോകകപ്പിലെയും ശ്രീലങ്കയിലെയും അവരുടെ ഏറ്റവും ഉയർന്ന വിജയകരമായ റൺചേസാണ്. ഓസ്‌ട്രേലിയക്കെതിരെ ലോകകപ്പിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്‌കോറും ഇതാണ്.
മത്സരത്തിൽ നാലോവറിൽ 41 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനാവാതിരുന്ന ഓസീസ് സ്പിന്നർ ആദം സാംപ നാണക്കേടിന്റെ റെക്കോർഡിട്ടു. 2024നുശേഷം ആദ്യമായാണ് സാംപ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ വിക്കറ്റെടുക്കാതിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
