വെസ്റ്റിൻഡിസിനെതിരെ മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡിന് കൂറ്റൻ സ്‌കോർ

DECEMBER 19, 2025, 2:50 AM

വെസ്റ്റിൻഡീസിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഒന്നാം ഇന്നിങ്‌സിൽ കൂറ്റൻ ടോട്ടൽ പടുത്തുയർത്തി ന്യൂസിലൻഡ്.

ആദ്യ ഇന്നിംഗ്‌സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 575 റൺസാണ് ന്യൂസിലൻഡ് അടിച്ചെടുത്തത്.  ന്യൂസിലൻഡിനായി ക്യാപ്ടൻ ടോം ലാഥവും ഡെവോൺ കോൺവെയും ചേർന്ന് 323 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് വെസ്റ്റ് ഇൻഡീസിനെതിരെ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിന്റെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇത്. ഇതിനുപുറമേ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂടിയാണ് ഇത്.

ഡെവൻ കോൺവെ 227 റൺസ് എടുത്തു. 31 ഫോറുകളാണ് അടിച്ചത്. പുറമെ ന്യൂസിലൻഡിനു വേണ്ടി ക്യാപ്ടൻ ടോം ലാതം 137, ജേക്കബ് ടഫി 17, വില്യംസൺ 31, രചിൻ രവീന്ദ്ര 72, ഡാരി മിച്ചൽ 11, ടോം ബ്ലൻഡൽ 4, ഗ്ലെൻ ഫിലിപ്പ്‌സ് 29, സാക്ക് ഫൗൾക്‌സ് 1 എന്നിവരാണ് പുറത്തായത്. അജാസ് പട്ടേൽ 30 റൺസ് എടുത്ത് പുറത്താകാതെ നിന്നു. ക്യാപ്ടൻ ടോം ലാതം 246 പന്തിൽ നിന്നും 15 ഫോറുകളും ഒരു സിക്‌സും അടക്കം 137 റൺസ് നേടിയാണ് മടങ്ങിയത്.

vachakam
vachakam
vachakam

മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനായി ജയ്ഡൻ സീൽ, ആൻഡേഴ്‌സൺ ഫിലിപ്പ്, ജസ്റ്റിൻ ഗ്രീവ്‌സ് എന്നിവർ രണ്ട് വിക്കറ്റ് വീതവും, കേമർ റോച്ച്, റോസ്റ്റൺ ചേസ് എന്നിവർ ഓരോ വിക്കറ്റും നേടി.
തുടർന്ന് ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച വെസ്റ്റിൻഡീസ് രണ്ടാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 110 റൺസ് എടുത്തിട്ടുണ്ട്. ജോൺ കാംബൽ (45)ഉം ബ്രൻഡൻ കിംഗ് (55) പുറത്താകെ നിൽക്കുന്നു. വെസ്റ്റിൻഡിസ് ഇപ്പോഴും 465 റൺസ് പിന്നിലാണ്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡാണ് വിജയിച്ചിരുന്നത്. ഈ മത്സരം വിജയിച്ചാൽ കിവീസിന് പരമ്പര സ്വന്തമാക്കാൻ സാധിക്കും. എന്നാൽ പരമ്പര കൈവിടാതിരിക്കണമെങ്കിൽ വിൻഡീസിന് വിജയം അനിവാര്യമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam