വ്യാജ മോഷണക്കേസില്‍ 54 ദിവസം ജയിലില്‍; പ്രവാസിക്ക് 14 ലക്ഷം നഷ്ടപരിഹാരം നല്‍കണം

JANUARY 8, 2026, 9:58 AM

കൊച്ചി: വ്യാജ മാലമോഷണക്കേസില്‍ പ്രവാസിയെ  കുടുക്കി ജയിലിലടച്ച സംഭവത്തില്‍ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി. 

ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനം ഉണ്ടായെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് 14 ലക്ഷം രൂപ ഈടാക്കി നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. 

പൊലീസ് നടപടിക്ക് ഇരയായ തലശ്ശേരി സ്വദേശി താജുദ്ദീന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഭാര്യക്കും മക്കള്‍ക്കും ഓരോ ലക്ഷം വീതം നാല് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിസിടിവി സാദൃശ്യത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കള്ളക്കേസില്‍ കുടുക്കിയ താജുദ്ദീന്‍ 54 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്.

vachakam
vachakam
vachakam

2018 ലാണ് മകളുടെ കല്യാണത്തിന് നാട്ടിലെത്തിയ താജുദ്ദീനെ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ മാല മോഷ്ടിച്ചു എന്നതായിരുന്നു കുറ്റം.

നിരപരാധിയാണ് എന്നതിന് സാക്ഷിമൊഴികള്‍ ഉള്‍പ്പടെയുണ്ടായിട്ടും പൊലീസ് ഇക്കാര്യം മുഖവിലയ്ക്ക് എടുത്തില്ല. മടക്കയാത്ര വൈകിയതിനാല്‍ 23 ദിവസം ഖത്തറിലെ ജയിലിലും കഴിഞ്ഞു. തുടര്‍ന്നാണ് ഡിവൈഎസ്പി തല അന്വേഷണത്തില്‍ താജുദ്ദീന്‍ നിരപരാധിയെന്ന് വ്യക്തമായത്. മാലമോഷണക്കേസിലെ യഥാര്‍ത്ഥ പ്രതിയെയും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് പൊലീസ് നടപടിയില്‍ നഷ്ടപരിഹാരം തേടി താജുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam