മനസ്സ് ഇപ്പോഴും കളിയിലാണ്, പക്ഷേ ശരീരം അനുവദിക്കുന്നില്ല;  കോച്ചിംഗ് പ്ലാനുകളെക്കുറിച്ച് മനസ്സ് തുറന്ന് സൈന നെഹ്‌വാൾ

FEBRUARY 27, 2026, 10:45 PM

ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റണെ ലോകത്തിന്റെ നെറുകയിലെത്തിച്ച പോരാളി സൈന നെഹ്‌വാൾ ഔദ്യോഗികമായി കോർട്ടൊഴിഞ്ഞു. 18 വർഷം നീണ്ടുനിന്ന സമാനതകളില്ലാത്ത കരിയറിനാണ് ഇതോടെ സമാപ്തിയാകുന്നത്. പരിക്കും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് കളി നിർത്താൻ തീരുമാനിച്ചതെന്ന് താരം വെളിപ്പെടുത്തി. 

കഴിഞ്ഞ ഒന്നര വർഷമായി തന്നെ അലട്ടുന്ന മുട്ടുസംബന്ധമായ അസുഖമാണ് (Arthritis) വിരമിക്കൽ തീരുമാനത്തിലേക്ക് നയിച്ചതെന്ന് സൈന പറഞ്ഞു. "മനസ്സ് ഇപ്പോഴും കളിയിലാണ്, പക്ഷേ ശരീരം അനുവദിക്കുന്നില്ല. ശസ്ത്രക്രിയ കൊണ്ട് മാറ്റാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെയാണ് കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇനിയും ശരീരത്തെ വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല," സൈന വ്യക്തമാക്കി.

സഹതാരങ്ങളായ ഗുരു സായ് ദത്തിനെപ്പോലെ പരിശീലക വേഷത്തിലേക്ക് ഉടൻ മാറാൻ സൈനയ്ക്ക് താല്പര്യമില്ല. കളിയിൽ നിന്ന് മാറി നിൽക്കുന്നത് ഉൾക്കൊള്ളാൻ ഇനിയും സമയമെടുക്കുമെന്നും നിലവിൽ വിശ്രമത്തിനാണ് മുൻഗണനയെന്നും താരം പറഞ്ഞു. കഠിനാധ്വാനം കൊണ്ട് ലോക ഒന്നാം നമ്പർ പദവി വരെ എത്തിയ സൈന, വരുംതലമുറയിലെ ഇന്ത്യൻ താരങ്ങൾക്ക് എന്നും ഒരു പാഠപുസ്തകമായിരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam