പേരാവൂരിലും ഉദിനൂരിലും യുഡിഎഫ് വനിതാ ബൂത്ത് ഏജന്റിനെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി

APRIL 9, 2026, 8:42 AM

കണ്ണൂർ: യുഡിഎഫ് വനിതാ ബൂത്ത് ഏജന്റിനെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി. പേരാവൂരിലെ മുഴക്കുന്ന് യുപി സ്കൂളിലെ യുഡിഎഫ് ഏജന്‍റ് സജിതാ മോഹന്‍റെ ദേഹത്തേക്ക് നായ്ക്കുരണ പൊടി വിതറി എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട്  യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് കർശന നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

കാസർകോട് ഉദിനൂരിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു.ബൂത്ത്‌ 154 ലെ യുഡിഎഫ് വനിതാ ഏജന്‍റാണ് പരാതി ഉന്നയിച്ചത്. കള്ളവോട്ട് ചോദ്യം ചെയ്തപ്പോഴാണ് എൽഡിഎഫ് ആക്രമണമെന്ന് യുഡിഎഫ് പ്രതികരിച്ചു.

അതേസമയം, തളിപ്പറമ്പിൽ 165ആം ബൂത്തിലെ ബിജെപിയുടെ ബൂത്ത് ഏജന്‍റിനെ സിപിഎം പ്രവർത്തകർ മർദിച്ചതായും പരാതി ഉയർന്നിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam