യുഡിഎഫിനായി രാപ്പകല്‍ പ്രവര്‍ത്തിച്ചവർക്കെല്ലാം ഹൃദയാഭിവാദ്യം; വോട്ടർമാർക്ക് നന്ദി അറിയിച്ച് വി ഡി സതീശൻ

APRIL 9, 2026, 9:52 AM

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് സമയം പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.പ്രബുദ്ധ കേരളത്തിന് നന്ദി പറഞ്ഞ സതീശൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു. 

കേരളം ജയിക്കുമെന്നും യുഡിഎഫ് നയിക്കുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് രാവിലെ വോട്ടിട്ട ശേഷം പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.

അതേസമയം, വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ പ്രതിപക്ഷ നേതാവ് വോട്ട് രേഖപ്പെടുത്തിയിരുന്നു. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ​ഗവൺമെന്റ് കോളേജിൽ 135 -ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്.എല്ലാ ജനങ്ങളും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്നും വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam