കണ്ണൂർ: തളിപ്പറമ്പ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഐഎം നേതാവുമായ ടി കെ ഗോവിന്ദനെയും ഭാര്യ കെ പി രമണിയേയും കൂകിവിളിച്ച് സിപിഐഎം പ്രവർത്തകർ. മലപ്പട്ടം രാമർഗുരു മെമ്മോറിയൽ യുപി സ്കൂളിലെത്തിയ ഗോവിന്ദനെയും രമണിയെയുമാണ് പ്രവർത്തകർ കൂകിവിളിച്ചത്.
അതേസമയം, നേരത്തെ ഇവിടെ ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം.ഇവിടെ ടി കെ ഗോവിന്ദനും കെ പി രമണിയും എത്തിയതോടെയാണ് സിപിഐഎം പ്രവർത്തകർ കൂകിവിളിച്ചത്.
തുടർന്ന്, വോട്ട് കഴിഞ്ഞ കെ പി രമണി വീണ്ടും പോളിങ് സ്റ്റേഷനകത്ത് കടന്നത് നിയമവിരുദ്ധമായി എന്ന് സിപിഐഎം ആരോപിച്ചു.സ്ഥാനാർത്ഥിയുടെ ഭാര്യയെ പോളിങ് സ്റ്റേഷനിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബഹളവും ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
