ഐ.പി.എൽ 2026 സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിക്കേറ്റു പുറത്തായ ഇന്ത്യൻ പേസർ ആകാശ് ദീപിന് പകരം സൗരഭ് ദുബെയെ ടീമിൽ ഉൾപ്പെടുത്തിയതായി സ്ഥിരീകരിച്ചു.
നേരത്തെ മതീഷ പതിറാണയ്ക്കും ഹർഷിത് റാണയ്ക്കും പിന്നാലെ ആകാശ് ദീപ് പരിക്കേറ്റ് ഐ.പി.എല്ലിന്റെ പുതിയ സീസണിൽ നിന്നും പുറത്തായതോടെയാണ് ടീമിന്റെ ബാലൻസ് നിലനിർത്താനും ബൗളിംഗ് ശക്തമാക്കാനും പകരക്കാരനായി സൗരഭ് ദുബെയെ തെരഞ്ഞെടുത്തതെന്ന് അധികൃതർ അറിയിച്ചു.
പ്രധാന ബൗളർമാരെ കൂടാതെ 25 കോടി രൂപ മുടക്കി വാങ്ങിയ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനും എല്ലാ മത്സരങ്ങളിലും നാലോവർ പൂർണ്ണമായും എറിയുവാൻ കഴിയുമോ എന്നത് ഇപ്പോൾ സംശയത്തിലാണ്. ഇത് കൂടാതെ വരുൺ ചക്രവർത്തിയുടെ ഫോമില്ലായ്മയും ആരാധകരിൽ ആശങ്ക സൃഷ്ടിക്കുന്നു. നിലവിലെ സാഹചര്യത്തിൽ, എന്താകും കൊൽക്കത്തയുടെ അന്തിമ കോമ്പിനേഷൻ എന്നത് വലിയ വിഷയമാണ്. കഴിഞ്ഞ സീസണിൽ, കൈവശം വച്ചിരുന്ന ഐ.പി.എൽ കിരീടം നഷ്ടപ്പെട്ട കൊൽക്കത്ത ഞായറാഴ്ച നടക്കുന്ന ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡികോക്കിന്റെ സെഞ്ചുറി പാഴായി, മുംബൈയ് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ്
മുംബൈ ഇന്ത്യൻസിൽ പുതിയ താരം; പരിക്കേറ്റ അഥർവ്വയ്ക്ക് പകരം കൃഷ് ഭഗത് ടീമിലെത്തി
ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരു
ഫിഫ ലോകകപ്പ് വേദികളിൽ അപ്രതീക്ഷിത മാറ്റം; സ്പെയിനും ഉറുഗ്വേയും നേർക്കുനേർ, സൗദി അറേബ്യയ്ക്ക്