കേരളം എന്റെ വീടാണ്. അത് നാട്ടിലേക്ക് പോകുന്നതുപോലെയാണ്: ഇവാൻ വുകോമാനോവിച്

MARCH 22, 2025, 7:53 AM

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ തിരിച്ചുവരുന്നത് സന്തോഷമുള്ള കാര്യമാണെന്ന് മുൻ പരിശീലകൻ ഇവാൻ വുകോമാനോവിച്. എന്നാൽ ഇപ്പോൾ ഹെഡ് കോച്ച് സ്ഥാനത്തെ കുറിച്ച് ബ്ലാസ്റ്റേഴ്‌സുമായി ചർച്ചകൾ ഒന്നും നടത്തിയിട്ടില്ലെന്ന് ഇവാൻ വുകോമാനോവിച്ച് പറഞ്ഞു.

'ഓപ്പൺ ഹെഡ് കോച്ച് സ്ഥാനത്തെ കുറിച്ച് കെ.ബി.എഫ്.സി മാനേജ്‌മെന്റുമായി ഞാൻ ഒരു സംഭാഷണവും നടത്തിയിട്ടില്ല. അതിനെക്കുറിച്ച് എല്ലായ്‌പ്പോഴും ഊഹാപോഹങ്ങൾ ഉണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കുന്നു, കേരള ബ്ലാസ്റ്റേഴ്‌സിൽ നിരവധി റെക്കോർഡുകൾ തകർക്കാനും നിരവധി നല്ല ഓർമ്മകൾ സൃഷ്ടിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു.'  ഇവാൻ പറഞ്ഞു.

'നിലവിൽ, അതെല്ലാം ഊഹാപോഹങ്ങളാണ്. ഫുട്‌ബോളിൽ, നിങ്ങൾക്കറിയില്ല എല്ലാം സാധ്യമാണെന്ന് എന്റെ ഫുട്‌ബോൾ ജീവിതാനുഭവം എനിക്ക് കാണിച്ചുതന്നു. ഭാവിയിൽ കെ.ബി.എഫ്.സിയുടെ മുഖ്യ പരിശീലകനാകുന്നത് ഞാൻ തീർച്ചയായും പരിഗണിക്കും. കേരളം എന്റെ വീടാണ്. അത് നാട്ടിലേക്ക് പോകുന്നതുപോലെയാണ്.' ഇവാൻ കൂട്ടിചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam