ജൂലിയൻ നാഗൽസ്മാൻ ജർമ്മനിയുടെ പരിശീലക സ്ഥാനം രാജിവെച്ചു

JULY 4, 2026, 5:04 AM

ഫിഫ ലോകകപ്പിൽ അപ്രതീക്ഷിതമായി ആദ്യ നോക്കൗട്ട് റൗണ്ടിൽ പുറത്തായതിന് പിന്നാലെ ജർമ്മനി ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ജൂലിയൻ നാഗൽസ്മാൻ രാജിവെച്ചു.
പരാഗ്വേയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ലോകകപ്പ് സ്വപ്‌നം അവസാനിച്ചതിന് പിന്നാലെയാണ് മൂന്ന് വർഷത്തോളം നീണ്ട പരിശീലക കാലാവധിക്ക് നാഗൽസ്മാൻ വിരാമമിട്ടത്.

2023 സെപ്തംബറിലായിരുന്നു നാഗൽസ്മാൻ ജർമ്മനിയുടെ മുഖ്യപരിശീലകനായി ചുമതലയേറ്റത്. യൂറോ 2028 വരെ കരാർ ഉണ്ടായിരുന്നെങ്കിലും ലോകകപ്പിലെ നിരാശാജനക പ്രകടനത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാവി അനിശ്ചിതമായിരുന്നു. പരാഗ്വേയോടേറ്റ തോൽവിക്ക് ശേഷം രാജിവെക്കുകയോ പുറത്താക്കൽ നേരിടുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

രാജി തീരുമാനിച്ചതോടെ നഷ്ടപരിഹാരമായി ഏകദേശം അഞ്ച് ദശലക്ഷം പൗണ്ട് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ടീമിന്റെ പ്രകടനത്തിൽ കടുത്ത നിരാശ പ്രകടിപ്പിച്ച നാഗൽസ്മാൻ, 'പരാഗ്വേയോട് തോറ്റ് പുറത്താകുന്ന ടീം ഒന്നാംനിര ഫുട്‌ബോൾ ടീമല്ല. അതിൽ വലിയ നിരാശയുണ്ട് ' എന്ന് പ്രതികരിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam