ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ വമ്പൻ റെക്കോർഡ് നേട്ടത്തിലേക്ക് ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ലോർഡ്‌സിൽ ന്യൂസിലാൻഡിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിൽ ക്രീസിലിറങ്ങിയതോടെയാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ സച്ചിന് മാത്രം അവകാശപ്പെടാനുണ്ടായിരുന്ന അപൂർവ്വ നാഴികക്കല്ല് ജോ റൂട്ട് സ്വന്തമാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഇന്നിങ്‌സുകളിൽ ബാറ്റ് ചെയ്ത താരങ്ങളുടെ പട്ടികയിലാണ് സച്ചിന് തൊട്ടുപിന്നിലായി ജോ റൂട്ട് രണ്ടാം സ്ഥാനം നേടിയത്. കരിയറിലെ തന്റെ 300-ാം ടെസ്റ്റ് ഇന്നിങ്‌സിനാണ് റൂട്ട് ലോർഡ്‌സിൽ സാക്ഷ്യം വഹിച്ചത്. 329 ഇന്നിങ്‌സുകൾ കളിച്ച സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇനി റൂട്ടിന് മുന്നിലുള്ളത്. സച്ചിന് ശേഷം ടെസ്റ്റിൽ 300 ഇന്നിങ്‌സുകൾ പൂർത്തിയാക്കുന്ന ആദ്യ ലോക താരം കൂടിയാണ് ജോ റൂട്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇന്നിങ്‌സ് ബാറ്റ് ചെയ്തവർ:
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
