ലണ്ടൻ: ഇംഗ്‌ളണ്ടിന്റെ മുൻ മിഡ്ഫീൽഡർ ജെയിംസ് മിൽനർ 24 വർഷം നീണ്ട ഇംഗ്‌ളീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
2002ൽ ലീഡ്‌സ് യുണൈറ്റഡിലൂടെ പ്രീമിയർ ലീഗിൽ അരങ്ങേറിയ മിൽനർ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ന്യൂകാസിൽ, ആസ്റ്റൺ വില്ല തുടങ്ങിയ ക്‌ളബുകളിലൂടെ ബ്രൈറ്റൺ ആൻഡ് ഹോവിലെത്തിയാണ് വിരമിച്ചത്.
മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം രണ്ട് തവണയും ലിവർപൂളിനായി ഒരു തവണയും പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടു. 2019ലെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിലും പങ്കാളിയായി. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾക്കിറങ്ങിയ (658) റെക്കോർഡിന് ഉടമയാണ്. 2016ൽ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
