ഐ.എസ്.എൽ 2026: ബ്ലാസ്റ്റേഴ്‌സിന്റെ ഓഫീഷ്യൽ പാർട്ട്‌ണേഴ്‌സിനെ പ്രഖ്യാപിച്ചു

FEBRUARY 20, 2026, 7:28 AM

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026 സീസണിലെ ഒഫീഷ്യൽ പാർട്ട്‌ണേഴ്‌സിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഔദ്യോഗിക ടൈറ്റിൽ പാർട്ട്ണറായി വൈറ്റ് ഗോൾഡാണുള്ളത്. കേരളത്തിലെ പ്രമുഖ സ്വർണ്ണ പണയ വിമോചനവാങ്ങൽ സ്ഥാപനമായ വൈറ്റ് ഗോൾഡുമായി ബ്ലാസ്റ്റേഴ്‌സ് സഹകരിക്കുന്നത് ഇതാദ്യമായാണ്.

കരാറിന്റെ ഭാഗമായി, പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അണിയുന്ന ജേഴ്‌സിയുടെ മുൻഭാഗത്ത് വൈറ്റ് ഗോൾഡിന്റെ ലോഗോ സ്ഥാനം പിടിക്കും. വിശ്വാസം, കൃത്യത, ജനങ്ങളുമായുള്ള അടുത്ത ബന്ധം എന്നീ മൂല്യങ്ങൾ മുൻനിർത്തിയാണ് ഇരു ബ്രാൻഡുകളും ഈ പുതിയ യാത്രയ്ക്ക് തുടക്കമിടുന്നത്.

വൈറ്റ് ഗോൾഡിനെ ടൈറ്റിൽ പാർട്ണറായി സ്വാഗതം ചെയ്യുന്നതിൽ വലിയ ആവേശമുണ്ട്. ആരാധകർക്കും ജനങ്ങൾക്കും മികച്ച അനുഭവങ്ങൾ നൽകുക എന്ന ക്ലബ്ബിന്റെ കാഴ്ചപ്പാടിന് ഈ സഹകരണം കരുത്താകും. വൈറ്റ് ഗോൾഡിന്റെ ശക്തമായ സാന്നിധ്യം കളിക്കളത്തിനകത്തും പുറത്തും വലിയ സ്വാധീനം ചെലുത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു.

vachakam
vachakam
vachakam

ക്ലബ്ബിന്റെ ഔദ്യോഗിക മെഡിക്കൽ പാർട്ണറായി പ്രമുഖ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റർ മെഡ്‌സിറ്റിയെ പ്രഖ്യാപിച്ചു. ക്ലബ്ബിലെ താരങ്ങളുടെയും സ്റ്റാഫിന്റെയും ആരോഗ്യം, ശാരീരികക്ഷമത, മികച്ച ചികിത്സാ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതാണ് ഈ പങ്കാളിത്തം.ഈ പങ്കാളിത്തത്തിലൂടെ ടീമിന് മികച്ച മെഡിക്കൽ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം പരിക്കുകൾ തടയുന്നതിനുള്ള നൂതന മാർഗങ്ങൾ, മെച്ചപ്പെട്ട റീഹാബിലിറ്റേഷൻ രീതികൾ, സമഗ്രമായ ആരോഗ്യ പരിപാലന പരിപാടികൾ എന്നിവയിൽ ഇരു കൂട്ടരും സഹകരിച്ച് പ്രവർത്തിക്കും.

ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പെയിൻ റിലീഫ് & റിക്കവറി പാർട്ണറായി ഇന്ത്യയിലെ പ്രമുഖ സ്‌പോർട്‌സ് ഫിറ്റ്‌നസ് ബ്രാൻഡായ അപ്‌യുവർഫിറ്റിനെ പ്രഖ്യാപിച്ചു. താരങ്ങളുടെ ആരോഗ്യം, കായികക്ഷമത, പരിക്കുകളിൽ നിന്നുള്ള വേഗത്തിലുള്ള മോചനം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ക്ലബ്ബിന്റെ നയത്തിന്റെ ഭാഗമായാണ് ഈ തന്ത്രപരമായ പങ്കാളിത്തം.

ക്ലബ്ബിന്റെ അസോസിയേറ്റ് പാർട്ണറായി പ്രമുഖ ഫാഷൻ ബ്രാൻഡായ ഫാസിയോയെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. രാജ്യത്തെ പ്രശസ്തമായ കല്യാൺ സിൽക്‌സ് ഗ്രൂപ്പിൽ നിന്നുള്ള ബ്രാൻഡാണ് ഫാസിയോ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam