ഇന്ത്യയ്ക്ക് കന്നി സ്‌ക്വാഷ് ലോകകപ്പ് കിരീടം

DECEMBER 15, 2025, 5:39 PM

സ്‌ക്വാഷ് ലോകകപ്പിൽ കന്നികിരീടവുമായി ഇന്ത്യ. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഹോങ്കോങ്ങിനെ (3-0) തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്.

ആദ്യ മത്സരത്തിൽ, ലോക റാങ്കിങ്ങിൽ 37-ാം സ്ഥാനത്തുള്ള ലീ കായീയെ 3-1ന് പരാജയപ്പെടുത്തി തമിഴ്‌നാട് താരം ജോഷ്‌ന ചിന്നപ്പ ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകി.

തൊട്ടടുത്ത മത്സരത്തിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം അഭയ് സിങ് 3-0ത്തിന് അലക്‌സ് ലാവുവിനെ മുട്ടുകുത്തിച്ചു. മൂന്നാം മത്സരത്തിൽ തൊമാട്ടോഹോയെ അനഹത് സിങ് തോൽപിച്ചതോടെ (3-0) ഇന്ത്യൻ വിജയം പൂർത്തിയായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam